കോവിഡ് പോസിറ്റീവായ കുട്ടികൾക്കു ചികിൽസയ്ക്കായുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത് സർവീസസ്

By | Thursday June 10th, 2021

SHARE NEWS

കോവിഡ് പോസിറ്റീവായ കുട്ടികൾക്കു ചികിൽസയ്ക്കായുള്ള മാർഗനിർദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത് സർവീസസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കണമെന്നില്ല. എന്നാൽ ആറിനും 11നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാസ്ക് നിർബന്ധമായും ധരിക്കണം. മുതിർന്നവർക്കു നൽകുന്ന ആന്റിവൈറൽ മരുന്നായ റെംഡിസിവിർ കുട്ടികൾക്ക് നൽകരുത്, ഗുരുതരമായി രോഗം ബാധിച്ച കുട്ടികളിൽ മാത്രമേ സ്റ്റിറോയ്ഡ് ഉപയോഗിക്കാൻ പാടുള്ളൂ തുടങ്ങിയ നിർദേശങ്ങളും ഡിജിഎച്ച്എസ് നൽകുന്നു. പതിനെട്ട് വയസില്‍ താഴെയുള്ളവരില്‍ റെഡിംസിവര്‍ ഉപയോഗത്തിന് പാര്‍ശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെഡിംസിവര്‍ ഉപയോഗിക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. ‘കാർഡിയോ – പൾമനറി എക്സർസൈസ് ടോളറൻസ്’ കണ്ടെത്തുന്നതിനായുള്ള ആറു മിനിറ്റ് നടന്നുള്ള പരിശോധന 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു നടത്താവുന്നതാണ്. പൾസ് ഓക്സിമീറ്റർ കുട്ടിയുടെ വിരലിൽ ഘടിപ്പിച്ചതിനുശേഷം ആറു മിനിറ്റ് തുടർച്ചയായി മുറിയിൽ കൂടി നടക്കുക. ആറുമിനിറ്റ് നടപ്പിനുശേഷം അല്ലെങ്കിൽ അതിനിടയിൽ സാച്ചുറേഷൻ 94 ശതമാനത്തിലും താഴെപ്പോയാൽ അല്ലെങ്കിൽ 3–5 ശതമാനത്തിലേക്ക് ഉടനടി താഴെപ്പോയാൽ അല്ലെങ്കിൽ സുഖമില്ലാതെ ആയാൽ (തലകറക്കം, ശ്വാസംമുട്ടൽ) പോസിറ്റീവ് ടെസ്റ്റ് നടത്തും. ഇത്തരത്തില്‍ ടെസ്റ്റ് വിജയിക്കാനായില്ലെങ്കിൽ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റണം എന്ന് നിര്‍ദേശങ്ങളിൽ പറയുന്നു. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക പാരസെറ്റമോള്‍ ഡോക്‌റുടെ നിര്‍ദേശമനുസരിച്ച് നല്‍കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൃത്യമായ സമയത്ത്, കൃത്യമായ അളവിൽ, കൃത്യമായ ഇടവേളകളിലാണ് സ്റ്റിറോയ്ഡുകൾ ഉപയോഗിക്കേണ്ടത്. സ്റ്റിറോയ്ഡുകള്‍ കൃത്യമായി ഉപയോഗിക്കാത്തതാണ് മ്യൂകോർമൈകോസിസ് (ബ്ലാക്ക് ഫംഗസ്) പടരുന്നതിനു കാരണമെന്ന് വിദഗ്ധർ പറയുന്നു. ബ്ലാക്ക് ഫംഗസ് രോഗികളിലെ മരണനിരക്ക് കുറയ്ക്കുന്നതിനായി കൾച്ചർ ഫലങ്ങൾക്കു കാത്തിരിക്കാതെ ചികിൽസ തുടങ്ങണമെന്നും ഡിജിഎച്ച്എസിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read