---
title: "#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി"
english_title: "#Kodiyeti for #festival at #Santanagopalamurthy #temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/201264/kodiyeti-for-festival-at-santanagopalamurthy-temple"
published_at: "2024-04-26T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b2fe7642f1_moorthi.jpg"
keywords: []
---

# #temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

> **Lead Summary:** **ആലങ്ങാട് :** കോട്ടപ്പുറം ശ്രീകൃഷ്ണപുരം സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റി.

## Article Content

**ആലങ്ങാട് :** കോട്ടപ്പുറം ശ്രീകൃഷ്ണപുരം സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റി.

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ നടന്നു.

ഭക്തിഗാനസുധ, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, കൊടിയേറ്റ് സദ്യ എന്നിവയും നടന്നു. 30ന് വലിയവിളക്ക്, പള്ളിവേട്ട. മെയ് ഒന്നിനാണ് ആറാട്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/201264/kodiyeti-for-festival-at-santanagopalamurthy-temple)