#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം
Apr 27, 2024 08:55 AM | By Amaya M K

പിറവം : (piravomnews.in) മണ്ഡലത്തിൽ പോളിങ് സമാധാനപരം. പിറവം, കൂത്താട്ടുകുളം, മുളന്തുരുത്തി മേഖലകളിലെ ബൂത്തുകളിൽ വെള്ളി രാവിലെമുതൽ നല്ല തിരക്ക് അനുഭവപ്പെട്ടു.

ഉച്ചയോടെ മിക്ക ബൂത്തിലും ആളൊഴിഞ്ഞ അവസ്ഥയായിരുന്നു. ഇലഞ്ഞി മുത്തോലപുരം സെന്റ്‌ പോൾസിലെ 146, കിഴകൊമ്പ് പള്ളി മന്ദിരത്തിലെ 160 ബൂത്തുകളിലെ യന്ത്രം തകരാറിലായതിനാൽ പോളിങ്‌ വൈകി. പുതിയ യന്ത്രം സ്ഥാപിച്ച് വോട്ടിങ്‌ പുനരാരംഭിച്ചു.

ഇടയാർ പബ്ലിക് ലൈബ്രറിയിലെ 161–-ാംബൂത്തിൽ പോളിങ്‌ താമസിച്ചാണ് തുടങ്ങിയത്. ബൂത്തുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘം സജീവമായിരുന്നു.

മൂവാറ്റുപുഴ മണ്ഡലത്തിൽ പാലക്കുഴ ഗവ. എച്ച്‌എസ്‌എസിലെ അഞ്ച് ബൂത്തിലും വലിയ ക്യൂവായിരുന്നു. പാലക്കുഴയിലും തിരുമാറാടിയിലും വോട്ട് ചെയ്തശേഷമുള്ള ബീപ് ശബ്ദം 30 സെക്കൻഡ്‌വരെ വൈകിയതായി വോട്ടർമാർ പരാതി പറഞ്ഞു.

#Polling is #peaceful in #piravom

Next TV

Related Stories
NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

Dec 7, 2024 10:38 AM

NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും...

Read More >>
ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

Dec 7, 2024 10:28 AM

ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ...

Read More >>
ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

Dec 7, 2024 10:18 AM

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി....

Read More >>
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
Top Stories










News Roundup