#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ
Apr 26, 2024 09:57 AM | By Amaya M K

കളമശേരി : (piravomnews.in) ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലത്തിലെയും വോട്ടെടുപ്പിനുശേഷം ബാലറ്റ് പെട്ടികളും അനുബന്ധ ഉപകരണങ്ങളും കുസാറ്റിലെ നാല് കേന്ദ്രങ്ങളിൽ തയ്യാറാക്കിയ 11 സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും.

സർവകലാശാലയിലെ വിവിധ വകുപ്പുകളിലും ക്യാമ്പസിന് സമീപമുള്ള തൃക്കാക്കര സെന്റ്‌ ജോസഫ്സ് സ്കൂളിലുമായാണ് സ്ട്രോങ് റൂമുകൾ ഒരുക്കിയത്. കെട്ടിടങ്ങളുടെ വാതിലിലും ചുറ്റുഭാഗത്തുമുള്ള ജനലിലും പ്രത്യേകം മരപ്പലകവച്ച് ആണിയടിച്ച് സുരക്ഷിതമാക്കി.

സെന്റ്‌ ജോസഫ്സ്‌ സ്കൂളിലെ മൂന്ന്‌ ക്ലാസ് മുറികളിലാണ് ബാലറ്റ് സൂക്ഷിക്കുക. കുസാറ്റിൽ സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ സോഫ്റ്റ് വെയർ ബ്ലോക്ക്, ലാബ് ബ്ലോക്ക് കെട്ടിടങ്ങളും കുസാറ്റ് സെമിനാർ കോംപ്ലക്സും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുത്തു.

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും കെട്ടിടവും ചുറ്റുപാടും.

ബാലറ്റ് പെട്ടികൾ സൂക്ഷിച്ച കേന്ദ്രങ്ങളിൽ തന്നെ വോട്ടെണ്ണലും നടക്കുമെന്ന് കളമശേരി പൊലീസ്‌ ഇൻസ്പെക്ടർ പ്രദീപ് കുമാർ പറഞ്ഞു.

#Ernakulam #Lok #Sabha Constituency #Ballot #Boxes in #Cusat

Next TV

Related Stories
#accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

May 6, 2024 10:19 AM

#accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ്...

Read More >>
#biogas | ബ്രഹ്മപുരത്ത് കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ നിർമാണത്തിന്‌ നടപടികൾ ആരംഭിച്ചു

May 6, 2024 10:10 AM

#biogas | ബ്രഹ്മപുരത്ത് കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ നിർമാണത്തിന്‌ നടപടികൾ ആരംഭിച്ചു

പ്ലാന്റിലേക്ക്‌ വൈദ്യുതി എത്തിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ ചെലവും വൈദ്യുതി ബിൽ തുകയും ബിപിസിഎൽ ചെലവാക്കും. 25 വർഷത്തെ ആവശ്യം മുന്നിൽക്കണ്ടാണ്‌...

Read More >>
#babydeath | പ്രസവിച്ചയുടൻ യുവതി കൊലപ്പെടുത്തിയ കുഞ്ഞിന്റെ ജഡം ഇന്ന്‌ സംസ്‌കരിക്കും

May 6, 2024 10:02 AM

#babydeath | പ്രസവിച്ചയുടൻ യുവതി കൊലപ്പെടുത്തിയ കുഞ്ഞിന്റെ ജഡം ഇന്ന്‌ സംസ്‌കരിക്കും

ഇവരുടെ വിശദമായ മൊഴി എടുത്തിട്ടില്ല. കസ്‌റ്റഡിയിൽ വാങ്ങിയശേഷം മൊഴിയെടുക്കാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌. ഡിഎൻഎ ടെസ്‌റ്റ്‌ നടത്താൻ...

Read More >>
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
Top Stories