---
title: "#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌"
english_title: "#Today is the 343rd #Anniversary of #GregoriosBava"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/201462/today-is-the-343rd-anniversary-of-gregoriosbava"
published_at: "2024-04-27T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662c7123a899d_grigri.jpg"
keywords: []
---

# #GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

> **Lead Summary:** **പറവൂർ :** സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ശനിയാഴ്‌ച നടക്കും.

## Article Content

**പറവൂർ :** സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ശനിയാഴ്‌ച നടക്കും.

കാൽനടതീർഥാടകർക്ക് പഴയ കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വീകരണം നൽകി. മെത്രാപോലീത്തമാരായ മാത്യൂസ് മോർ ഇവാനിയോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, ഏലിയാസ് മോർ അത്താനാസിയോസ്, മാത്യുസ് മോർ അന്തിമോസ്,

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും ചേർന്നാണ്‌ സ്വീകരിച്ചത്‌.

തുടർന്ന് സൂത്താറ പ്രാർഥനയും നഗരംചുറ്റി പ്രദക്ഷിണവും നടന്നു. ശനി രാവിലെ 6.30-ന് കുർബാന, 12ന്‌ നേർച്ചസദ്യ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/201462/today-is-the-343rd-anniversary-of-gregoriosbava)