കൊച്ചി : (piravomnews.in) മൂവാറ്റുപുഴ രണ്ടാർ കരയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു.
കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫർഹാ ഫാത്തിമയുമാണ് മരിച്ചത്. രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്.
പേരകുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു.
ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആമിനയും അപകടത്തിൽപ്പെട്ടത്. കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്.
A #grandmother and her #grandson #drowned while #bathing at the #Muvatupuzha #Randar #shore