മലപ്പുറം: (piravomnews.in) എടവണ്ണപ്പാറ ജംക്ഷനിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു. ഇരുവരും എൻഐടിയിലെ വിദ്യാർത്ഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം.
കൊണ്ടോട്ടി റോഡിൽ നിന്നു വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും അരീക്കോട് റൂട്ടിൽ നിന്നു വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഒരു വിദ്യാർത്ഥി സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മൂന്നു ബൈക്കുകളിലായി കൊണ്ടോട്ടി എയർപോർട്ടിൽ പോയി തിരിച്ച വിദ്യാർത്ഥി സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
#Bike and #lorry #collide; #Tragic end for two #students