#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല
Mar 6, 2024 09:45 AM | By Amaya M K

നെടുമ്പാശേരി: (piravomnews.in) ക്ഷേത്ര മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ദേവിയുടെ തിരുവാഭരണം അടക്കമുള്ള 13.5 പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.

ചെങ്ങമനാട് പുതുവാശേരി ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി പറവൂർ വടക്കേക്കര കുഞ്ഞിത്തൈ കണ്ണാടത്ത്പാടത്ത് കെ.എസ്.സാബുവിനെയാണ് (ശ്രീഹരി–44) മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്ഷേത്രത്തിൽ പോകാനുള്ള സൗകര്യാർഥം അടുവാശേരിയിൽ വാടക വീടും സാബുവിന് ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി സാബു മാത്രം ഈ വീട്ടിലായിരുന്നു. പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല.

തുടർന്ന് സുഹൃത്തിനൊപ്പം മകൻ ക്ഷേത്രത്തിലെത്തി അന്വേഷിച്ചപ്പോഴാണ് പൈപ്പിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണുന്നത്.

ക്ഷേത്രത്തിലെ സ്വർണം കാണാനില്ലെന്ന് കാണിച്ച് ക്ഷേത്ര ഭാരവാഹികൾ ചെങ്ങമനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നരയാഴ്ച മുൻപായിരുന്നു ക്ഷേത്രത്തിലെ ഉത്സവം.

ഉത്സവ നാളുകളിൽ ദേവിക്ക് ചാർത്തുന്നതിനുള്ള 12 പവൻ വരുന്ന തിരുവാഭരണം മേൽശാന്തിയുടെ പക്കലായിരുന്നു. ഉത്സവ ശേഷം ഇവ ബാങ്ക് ലോക്കറിലേക്കു മാറ്റുന്നതിന് ഭാരവാഹികൾക്ക് തിരികെ നൽകിയിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോൾ ഇന്നലെ മടക്കി നൽകാമെന്നാണ് അറിയിച്ചിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 

#Melshanthi #hanged dead in a room inside the #temple; 13.5 pav of #gold including the #goddess's #tiruvabharana is missing.

Next TV

Related Stories
കവിത; തുമ്പപ്പൂവ്

Aug 7, 2024 05:53 PM

കവിത; തുമ്പപ്പൂവ്

നാണംകുണുങ്ങിയാം തുമ്പപ്പൂവേ ഓണം...

Read More >>
കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

Jul 29, 2024 05:48 PM

കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

ഒറ്റക്കെനിക്കൊന്ന് പോകണം, എൻ്റെയാ വിദ്യാലയത്തിൽ... നന്മയുടെ ബാല്യത്തെ ഓർമ്മ- പ്പെടുത്താനൊരു...

Read More >>
കഥ; എരിയുന്നബാല്യങ്ങൾ

Jul 29, 2024 05:35 PM

കഥ; എരിയുന്നബാല്യങ്ങൾ

ശനിയും, ഞായറും കഴിഞ്ഞു സ്കൂളിൽ എത്തിയതാണ് മീനാക്ഷി. എങ്കിലും. കൂട്ടുകാരുടെ കളിചിരിയിലേക്കെത്താൻ ആ കുഞ്ഞു മനസിന് കഴിഞ്ഞില്ല. ഇഴഞ്ഞു നീങ്ങിയ സമയം...

Read More >>
കഥ; തോൽപ്പാവ

Jul 28, 2024 08:48 PM

കഥ; തോൽപ്പാവ

പപ്പാ, തുറന്നിട്ട ഈ ജനലിനരുകിലെ മേശമേൽ ഇരിക്കുന്ന ബെഡ് ലാംപ് തെളിച്ചും, കെടുത്തിയും ഞാൻ ഏറെനേരമായിരിക്കുന്നു. പുറത്തു തണുത്തകാറ്റിനെ...

Read More >>
കഥ; ആത്മാക്കളുടെ യാത്ര

Jul 26, 2024 07:23 PM

കഥ; ആത്മാക്കളുടെ യാത്ര

എത്ര വർഷങ്ങൾക്കുശേഷമാണ് താങ്കൾ ഭൂമിയിലേക്ക് വരുന്നത്? "വർഷങ്ങൾ കുറെയായി" ഞാൻ മരണപ്പെടുമ്പോൾ എന്റെ ഭാര്യ ചെറുപ്പമായിരുന്നു,രണ്ടു കുട്ടികൾ. ഒരാണും,...

Read More >>
Top Stories