#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി
Apr 27, 2024 09:10 AM | By Amaya M K

കൊച്ചി : (piravomnews.in) അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്‌, ആലുവ നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി.

മണിക്കൂറുകൾ പോളിങ്‌ വൈകി, നീണ്ടനിര രൂപപ്പെട്ടു. പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. ഇത്‌ സംഘർഷാവസ്ഥയിലേക്കും നയിച്ചു. അങ്കമാലിയിലെ മൂന്ന്‌ ബൂത്തിൽ വോട്ടിങ് യന്ത്രം പണിമുടക്കി.

തുറവൂർ സെന്റ് അഗസ്റ്റിൻ യുപി സ്കൂളിലെ 113, എളവൂർ ഗവ. എൽപി സ്കൂളിലെ 68, അങ്കമാലി കിടങ്ങൂൾ ശ്രീഭദ്ര എൽപിഎസിലെ 112 എന്നീ ബൂത്തുകളിലാണ്‌ യന്ത്ര തകാർ കാരണം പോളിങ്‌ വൈകിയത്‌. മൂന്നിടത്തും പോളിങ്‌ വൈകി, നീണ്ടനിര രൂപപ്പെട്ടു.

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായി. 50 മിനിറ്റിനുശേഷമാണ് വോട്ടിങ് തുടങ്ങാനായത്. 68–--ാംബൂത്തിലും വോട്ടിങ് യന്ത്രത്തിന്റെ തകരാർമൂലം 45 മിനിറ്റ് വൈകിയാണ് പോളിങ് തുടങ്ങിയത്.

745–--ാംനമ്പറുകാരൻ ബട്ടൺ അമർത്തിയപ്പോൾ ലൈറ്റ് തെളിഞ്ഞില്ല. തുടർന്നാണ് പോളിങ് നിർത്തിവച്ചത്. കറുകുറ്റി -മുന്നൂർപ്പിള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ രണ്ടാംനമ്പർ ബൂത്തിൽ മന്ദഗതിയിലാണ് വോട്ടിങ് നടന്നത്.

അവശതയുള്ളവരെ ഉദ്യോഗസ്ഥർ ചോദ്യങ്ങൾ ചോദിച്ചും സഹായികളെ അനുവദിക്കാതെയും ബുദ്ധിമുട്ടിച്ചതായും പരാതിയുണ്ട്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ വിശ്വകർമ ഹാളിലെ 10–--ാം നമ്പർ ബൂത്തിൽ പോളിങ് ആരംഭിച്ചപ്പോൾത്തന്നെ യന്ത്രം പണിമുടക്കി.

7.30നാണ് പുനഃസ്ഥാപിച്ചത്. നഗരസഭയിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 90, 91 നമ്പർ ബൂത്തുകളിലും യന്ത്രം കേടായി. 90–--ാം നമ്പർ ബൂത്തിൽ രണ്ടുതവണയാണ് കേടായത്. പെരിയാർവാലി റിക്രിയേഷൻ ക്ലബ് 83–--ാം നമ്പർ ബൂത്തിൽ യന്ത്രം കേടായത് പ്രതിഷേധത്തിനിടയാക്കി. ഒന്നര മണിക്കൂർ കഴിഞ്ഞാണ് പുനഃസ്ഥാപിച്ചത്.

കുന്നത്തുനാട്‌ മണ്ഡലത്തിൽ പഴന്തോട്ടം 109–--ാം നമ്പർ ബൂത്തിൽ യന്ത്രം തകരാറായതിനെ തുടർന്ന് ഒന്നര മണിക്കൂർ പോളിങ് തടസപ്പെട്ടു. തമ്മാനിമറ്റം എൽപിഎസിലെ 139–--ാം നമ്പർ ബൂത്തിൽ യന്ത്ര തകരാറിനെ തുടർന്ന് 8.30നാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

മഴുവന്നൂർ പഞ്ചായത്തിലെ കമൃത 37, വീട്ടുർ, കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത് എൽപിഎസ് 59, ചെങ്ങര വായനശാല -89, മാമല എസ്എൻഎൽപിഎസ് എന്നിവിടങ്ങളിൽ യന്ത്രം തകരാറായതിനെ തുടർന്ന് വോട്ടിങ്‌ തടസപ്പെട്ടു.

കീഴ്മാട് നാലാംമൈൽ 116–--ാം ബൂത്തിൽ വോട്ടെടുപ്പ് തുടങ്ങി രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ യന്ത്രം തകരാറിലായി വോട്ടെടുപ്പ് തടസപ്പെട്ടു. കീഴ്മാടിലെതന്നെ 106 കൈതാടൻമല അങ്കണവാടി ബൂത്തിലും വോട്ടിങ്‌ യന്ത്രം കേടായി.

എടത്തല നൊച്ചിമ ഗവ. ഹൈസ്കൂളിലെ 156–--ാം നമ്പർ ബൂത്തിൽ പോളിങ്‌ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ ബാലറ്റ് യൂണിറ്റിന്റ സ്വിച്ചിന് തകരാർ സംഭവിച്ചതോടെ വോട്ടെടുപ്പ് നിർത്തിവെച്ചു.

പിന്നീട്‌ പുതിയ വോട്ടിങ്‌ യന്ത്രം ഉപയോഗിച്ചു. എടയപ്പുറം കെഎംസി സ്‌കൂളിലെ 113–-ാം നമ്പർ ബൂത്തിൽ രാവിലെ പോളിങ്‌ വളരെ മന്ദഗതിയിലായതോടെ പലരും വോട്ട് ചെയ്യാതെ മടങ്ങി. ഇതേചൊല്ലി ഉദ്യോഗസ്ഥന്മാരുമായി തർക്കമുണ്ടായി.

#Voting #machines went on #strike at various #pollingstations; many #people #returned without #voting

Next TV

Related Stories
#accident | ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

May 7, 2024 08:36 PM

#accident | ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#murdercase | അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്

May 7, 2024 08:20 PM

#murdercase | അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്

അമ്മയെ ഇല്ലാതാക്കി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണവും കൈക്കലാക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം...

Read More >>
#MDMA | പൊലീസ്​ പിന്തുടരുന്നതിനിടെ എം.ഡി.എം.എ വലിച്ചെറിഞ്ഞ് സംഘം കടന്നുകളഞ്ഞു

May 7, 2024 07:57 PM

#MDMA | പൊലീസ്​ പിന്തുടരുന്നതിനിടെ എം.ഡി.എം.എ വലിച്ചെറിഞ്ഞ് സംഘം കടന്നുകളഞ്ഞു

സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സും പി​ന്നി​ൽ അ​തി​വേ​ഗം...

Read More >>
#attack | മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു

May 7, 2024 02:08 PM

#attack | മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു

സംഭവത്തിൽ ജംക്ഷനിലെ പലചരക്കുവ്യാപാരി ഞാറക്കാട്ട് ജോയിയെ (59) രാമമംഗലം പോലീസ് അറസ്റ്റു...

Read More >>
#murder | ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു

May 7, 2024 01:50 PM

#murder | ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി...

Read More >>
#accident |നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

May 7, 2024 10:35 AM

#accident |നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രിയോടെ മരണം...

Read More >>
Top Stories










News Roundup