#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ
Apr 27, 2024 09:34 AM | By Amaya M K

കൊച്ചി: (piravomnews.in) പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ. 

പനമ്പിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫറ്റീരിയയിൽ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ട കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ് (23), വയനാട് കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ (22),

കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവദേവസ്യ (22) എന്നിവരാണു സൗത്ത് പൊലീസിന്റെ പിടിയിലായത്. കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയും ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാൾ പൊട്ടിക്കുകയും ചെയ്തു.

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോൾ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോർട്ട്കൊച്ചി സ്വദേശി അമൻ അഷ്കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരുക്കേറ്റു. കടയിലെ സാധനസാമഗ്രികളും തല്ലിത്തകർത്തു.

The #young #woman and her gang who #attacked and #injured the #employees of the night cafe were #arrested

Next TV

Related Stories
#arrest | ആഡംബര കാറിൽ ലഹരികടത്ത്; 
പ്രതികൾ പിടിയിൽ

May 8, 2024 09:47 PM

#arrest | ആഡംബര കാറിൽ ലഹരികടത്ത്; 
പ്രതികൾ പിടിയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന് ടീമിനെ സാഹസികമായാണ്...

Read More >>
 #injured | ഗ്രനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടി മറിഞ്ഞുവീണ്‌ അതിഥിത്തൊഴിലാളിക്ക് പരിക്ക്

May 8, 2024 09:30 PM

#injured | ഗ്രനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടി മറിഞ്ഞുവീണ്‌ അതിഥിത്തൊഴിലാളിക്ക് പരിക്ക്

കോതമംഗലത്തുനിന്ന്‌ എത്തിയ അഗ്നി രക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ ഗ്രനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത്‌ കോതമംഗലം മാർ ബസേലിയോസ്...

Read More >>
#death | കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

May 8, 2024 09:19 PM

#death | കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

ശ്വാസം കിട്ടാതെ ബാബു കിണറ്റിലേക്ക് വീഴുകയായിരുന്നു. ബാബുവിനെ പുറത്തെടുത്തെങ്കിലും...

Read More >>
#tiger | വഴിത്തല മേഖലകളിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പരക്കുന്നു

May 8, 2024 08:59 PM

#tiger | വഴിത്തല മേഖലകളിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പരക്കുന്നു

25 അടിയോളം താഴ്ചയുള്ള കിണറിലെ വെള്ളം വറ്റിച്ചപ്പോഴാണ് വീണത്‌ പുലിയാണെന്ന് വീട്ടുകാർ അറിയുന്നത്. ചത്ത പൂച്ചയേയും കിണറ്റിൽനിന്ന്‌...

Read More >>
#accident | ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

May 7, 2024 08:36 PM

#accident | ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#murdercase | അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്

May 7, 2024 08:20 PM

#murdercase | അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്

അമ്മയെ ഇല്ലാതാക്കി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണവും കൈക്കലാക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം...

Read More >>
Top Stories