Categories
headlines

പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മൊബൈൽ ടവർ വേണം എന്ന ആവശ്യം ശക്തമായി

പാമ്പാക്കുട:പൊതുജനാരോഗ്യ താല്പര്യപ്രകാരം എന്ന ലേബലിൽ മൊബൈൽ ടവറുകൾക്കെതിരെ നിലപാടെടുത്ത പാമ്പാക്കുട പഞ്ചായത്ത് ഭരണ സമിതി അറിയാൻ. ഇന്ന് ഈ നാട് നേരിടുന്ന പ്രധാന വെല്ലുവിളി കൊറോണ എന്ന മാരക രോഗമാണ്. ഈ അവസരത്തിൽ പുതുതലമുറയ്ക്ക് ആവശ്യമായവിദ്യാഭ്യാസം കൊടുക്കുക എന്നത് സർക്കാരിൻ്റെ ചുമതലയാണ് അതിൻ്റെ ഭാഗമായി ഓൺലൈൻ പഠനത്തിന് ആണ് സർക്കാർ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. എന്നാൽ പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാർഡായ 6 ൽ ചില തൽപ്പരകക്ഷികളുടെ കാര്യലാഭത്തിന് വേണ്ടി മൊബൈൽ ടവർ വരുന്നതിനെ എതിർക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. പഞ്ചായത്ത് ടവറുകൾ പണിയാൻ അനുമതി നൽകി എന്നിരിക്കെ ഇപ്പോൾ പഞ്ചായത്ത് പുറം തിരിഞ്ഞ നിലപാട് ആണ് ഇപ്പോ എടുക്കുന്നത്. നിങ്ങൾ ഇപ്പോൾ എടുക്കുന്ന മൗനം വരും തലമുറയുടെ ഭാവിയെയാണ് ബാധിക്കുന്നത്. ഞങ്ങൾക്ക് പഠിക്കുന്നതിന് വേണ്ടി ടവറുകൾ സ്ഥാപിക്കണം. ഇന്ന് നിങ്ങൾ ചെയ്യുന്ന ഒരു പ്രവർത്തിയിലൂടെ നാളെ നിങ്ങൾ സമൂഹത്തിന് മുൻപിൽ പരിഹാസനാകാതിരിക്കട്ടെ!!…

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: The demand for a mobile tower in Pampakuda Grama Panchayat 6 was strong

NEWS ROUND UP

prajital