പത്തനംതിട്ട: (piravomnews.in) അടൂരിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കുണ്ടോംവെട്ടത്ത് സ്വദേശി ജോൺ ജേക്കബാണ് മരിച്ചത്. 47 വയസായിരുന്നു. റേഷൻ കട ലൈസൻസിയായ ഇദ്ദേഹത്തെ അടൂര്‍ കടമ്പനാട് താമസിച്ചിരുന്ന വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആരോഗ്യവകുപ്പ് ജീവനക്കാരിയായ യുവതിക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
The #woman's #roommate was #found #hanging