---
title: "#Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു"
english_title: "The #bike-borne #assailants #smashed the car and #beat up the #passenger #near #Aluva #market"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/200936/the-bike-borne-assailants-smashed-the-car-and-beat-up-the-passenger-near-aluva-market"
published_at: "2024-04-24T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629185754128_car.jpg"
keywords: []
---

# #Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു

> **Lead Summary:** ആലുവ : ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു.

## Article Content

ആലുവ : ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെയാണ് സംഭവം.

മാർക്കറ്റ് പരിസരത്ത് മെട്രോപില്ലറിനടുത്തു സമീപമായിരുന്നു ആക്രമണം. കാറിൽ വന്ന എടത്തല സ്വദേശി യൂസഫിനെ ബൈക്കിലെത്തിയ സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നു. ഇയാളുടെ കാറും തകർത്തു.

നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചിട്ടും യഥാസമയം പൊലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. അക്രമം തടയാൻ ശ്രമിച്ച നാട്ടുകാരെയും ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി. സമീപത്തെ ബാർ പരിസരത്ത് വെച്ചുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നറിയുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/200936/the-bike-borne-assailants-smashed-the-car-and-beat-up-the-passenger-near-aluva-market)