#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
Apr 25, 2024 10:22 AM | By Amaya M K

തൃശ്ശൂർ  : ( piravomnerws.in) തൃശൂർ അരിമ്പൂർ വെളുത്തൂരിൽ പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.

കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതിനാലാണ് ​തട്ടിക്കൊണ്ടുപോകൽ ശ്രമം വിഫലമായത്. തുടർന്ന് കുഞ്ഞിനെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് സ്ത്രീ കടന്നുകളഞ്ഞു.

വെളുത്തൂർ വിഷ്ണു-അലീന ദമ്പതികളുടെ മകൻ അദ്വിക് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അരിമ്പൂർ വെളുത്തൂരിൽ സെന്റ് ജോർജ് പള്ളി കപ്പേളക്കു സമീപമാണ് സംഭവം.

ഈ സമയം അലീന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനകത്ത് തളത്തിനോട്‌ ചേർന്ന് കിടപ്പുമുറിയിലെ കട്ടിലിൽ അദ്വികിനെ കിടത്തി, മരുന്ന് കൊടുക്കുന്ന ഫില്ലർ കഴുകാനായി അലീന വീടിനു പിറകിലേക്കു പോയി.

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു.

നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ അലീന കണ്ടത് കുഞ്ഞിനെയുംകൊണ്ട് കടന്നുകളയാൻ ശ്രമിക്കുന്ന നാടോടി സ്ത്രീയെയാണ്. പുറത്ത് കരുതി വെച്ചിരുന്ന ചാക്കിനടുത്തേക്ക് കുഞ്ഞിനെ എത്തിക്കുന്നതിനിടയിലാണ് അലീന ഓടിയെത്തിയത്.

ശ്രമം പാളിയതറിഞ്ഞ നാടോടി സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് ചാക്കുമെടുത്ത് വീടിന് എതിർവശത്തുള്ള റോഡിലൂടെ കടന്നുകളഞ്ഞതായും തടിച്ച് ഉയരമുള്ള സ്ത്രീയാണ് കുട്ടിയെ തട്ടിയെടുത്തതെന്നും ഇവരെക്കണ്ടാൽ തിരിച്ചറിയുമെന്നും അലീന പറഞ്ഞു.

വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ നാടോടി സ്ത്രീയെ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

#Complaint that a #local #woman #tried to abduct a nine-month-old baby from her #house in #broad #daylight

Next TV

Related Stories
#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

May 4, 2024 06:38 AM

#drivingtest | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌...

Read More >>
#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

May 4, 2024 06:35 AM

#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്....

Read More >>
#fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം

May 4, 2024 06:32 AM

#fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം

പ്ലാസ്റ്റിക്‌ സംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്വകാര്യ ഏജൻസിയെ മാറ്റി, മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ...

Read More >>
#privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ് 
ജീവനക്കാർ

May 4, 2024 06:29 AM

#privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ് 
ജീവനക്കാർ

ആശുപത്രിയിൽ എത്തുമ്പോൾ ബോധരഹിതനായിരുന്ന സുധാകരൻപിള്ള കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ...

Read More >>
 #hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി

May 4, 2024 06:14 AM

#hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി

തുടര്‍നടപടികള്‍ക്കുവേണ്ടി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആലുവ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ എ...

Read More >>
#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു

May 4, 2024 06:09 AM

#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു

പിക്കപ്‌ വാൻ മറിയുന്നതിന് അരമണിക്കൂർ മുമ്പ്‌ പപ്പടവളവിനു സമീപത്തുതന്നെ ഒരു സ്കൂട്ടർ യാത്രികൻ തെന്നിവീണു. ഇത്തരം അപകടങ്ങളിൽ ഒട്ടേറെ ഇരുചക്രവാഹന...

Read More >>
Top Stories