#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌
Apr 25, 2024 09:47 AM | By Amaya M K

കൊച്ചി : (piravomnews.in) സംസ്ഥാനത്തെ മികച്ച ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക്.

ഭിന്നശേഷിക്കാർ, ആദിവാസികൾ, മുതിർന്ന പൗരർ, ട്രാൻസ്‌ജെൻഡർമാർ തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് എറണാകുളം ലീഗൽ സർവീസ്‌ അതോറിറ്റിയെ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തത്.

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ കരസ്ഥമാക്കി.

ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ചെയർപേഴ്സണുമായ ഹണി എം വർഗീസ്, സബ് ജഡ്ജിയും സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണൻ എന്നിവർ ചേർന്ന്‌ കെൽസ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ജസ്റ്റിസുമാരായ സി എസ് ഡയസ്, മേരി ജോസഫ്, ജസ്റ്റിസ് വി എം ശ്യാംകുമാർ, ജില്ലാ ജഡ്ജിയും കെൽസ മെമ്പർ സെക്രട്ടറിയുമായ ജോഷി ജോൺ, ജില്ലാ ജഡ്ജിയും എഡിആർ ഡയറക്ടറുമായ എ ജുബിയ എന്നിവർ സംസാരിച്ചു.

#Award for #District #Legal #Services #Authority to #Ernakulam

Next TV

Related Stories
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

May 4, 2024 01:21 PM

#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

മിന്നൽ മാതാ ബോട്ടിലെ നല്ല മത്സ്യം ലേലം ചെയ്ത് 31,250 രൂപയും യേശുനാഥൻ ബോട്ടിൽ നിന്ന്‌ 35,600 രൂപയും സർക്കാരിലേക്ക്...

Read More >>
#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

May 4, 2024 06:38 AM

#drivingtest | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌...

Read More >>
#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

May 4, 2024 06:35 AM

#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്....

Read More >>
Top Stories










News Roundup