#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ
Apr 25, 2024 09:37 AM | By Amaya M K

കൊച്ചി : (piravomnews.in) വെള്ളിയാഴ്‌ച നടക്കുന്ന ലോക്‌‌സഭാ തെരഞ്ഞെടുപ്പിന് ജില്ല പുർണസജ്ജമെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കലക്ടർ എൻ എസ് കെ ഉമേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെള്ളി രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13,52,692 സ്ത്രീകളും 12,82,060 പുരുഷൻമാരും 13 ട്രാൻസ്ജെൻഡറും ഉൾപ്പെടെ ആകെ 26,34,783 വോട്ടർമാരുണ്ട്. 2294 പോളിങ് സ്‌റ്റേഷനുകൾ സജ്ജമാക്കി.

പൊതുനിരീക്ഷകരെയും ചെലവുനിരീക്ഷകനെയും പൊലീസ് നിരീക്ഷകനെയും നിയോഗിച്ചു. പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴം രാവിലെ എട്ടുമുതൽ ആരംഭിക്കും. 2753 ബാലറ്റ് യൂണിറ്റുകളും 2753 കൺട്രോൾ യൂണിറ്റുകളും 2914 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്.

പോളിങ് ഡ്യൂട്ടിക്ക് 11,028 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 1735 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സജ്ജമാണ്‌. വെള്ളി രാവിലെ മോക്‌പോളിങ് ആരംഭിക്കുന്നതുമുതൽ വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള നടപടികൾ കലക്‌ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും.

ഇരുപത്തെട്ട്‌ ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും. വോട്ട്‌ ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് പ്രധാന രേഖ. ഇത്‌ ഇല്ലാത്തവർക്ക്‌ തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച രേഖകളും ഉപയോഗിക്കാം.

വോട്ടെടുപ്പിനുശേഷം എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും കുസാറ്റിലെ സ്‌ട്രോങ് റൂമിലും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലേത്‌ യുസി കോളേജിലെ സ്ട്രോങ് റൂമിലും സൂക്ഷിക്കും.

കോതമംഗലം, മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ യഥാക്രമം ഇടുക്കി, കോട്ടയം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക്‌ മാറ്റും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

സിറ്റി പൊലീസ് കമീഷണർ എസ് ശ്യാം സുന്ദർ, റൂറൽ എസ്‌പി വൈഭവ് സക്സേന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

26,34,783 #voters to the #pollingbooth; #Voting #tomorrow from 7 am to 6 pm

Next TV

Related Stories
#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

May 4, 2024 06:38 AM

#drivingtest | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌...

Read More >>
#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

May 4, 2024 06:35 AM

#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്....

Read More >>
#fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം

May 4, 2024 06:32 AM

#fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം

പ്ലാസ്റ്റിക്‌ സംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്വകാര്യ ഏജൻസിയെ മാറ്റി, മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ...

Read More >>
#privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ് 
ജീവനക്കാർ

May 4, 2024 06:29 AM

#privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ് 
ജീവനക്കാർ

ആശുപത്രിയിൽ എത്തുമ്പോൾ ബോധരഹിതനായിരുന്ന സുധാകരൻപിള്ള കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ...

Read More >>
 #hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി

May 4, 2024 06:14 AM

#hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി

തുടര്‍നടപടികള്‍ക്കുവേണ്ടി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആലുവ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ എ...

Read More >>
#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു

May 4, 2024 06:09 AM

#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു

പിക്കപ്‌ വാൻ മറിയുന്നതിന് അരമണിക്കൂർ മുമ്പ്‌ പപ്പടവളവിനു സമീപത്തുതന്നെ ഒരു സ്കൂട്ടർ യാത്രികൻ തെന്നിവീണു. ഇത്തരം അപകടങ്ങളിൽ ഒട്ടേറെ ഇരുചക്രവാഹന...

Read More >>
Top Stories