---
title: "#trapped | കിണറ്റില്‍വീണ ഉടുമ്പിനെ രക്ഷപ്പെടുത്തുന്നതിനിടെ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി"
english_title: "A #trapped #man was #rescued while #rescuing the #Udumba that fell into the #well"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/200999/a-trapped-man-was-rescued-while-rescuing-the-udumba-that-fell-into-the-well"
published_at: "2024-04-25T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629d0da300b5_trapped.jpg"
keywords: []
---

# #trapped | കിണറ്റില്‍വീണ ഉടുമ്പിനെ രക്ഷപ്പെടുത്തുന്നതിനിടെ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

> **Lead Summary:** **ഉദയംപേരൂർ :** കിണറ്റില്‍വീണ ഉടുമ്പിനെ രക്ഷപ്പെടുത്തുന്നതിനിടെ കുടുങ്ങിയ ആളെ അ​ഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.

## Article Content

**ഉദയംപേരൂർ :** കിണറ്റില്‍വീണ ഉടുമ്പിനെ രക്ഷപ്പെടുത്തുന്നതിനിടെ കുടുങ്ങിയ ആളെ അ​ഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.

ഉദയംപേരൂർ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിനു സമീപം മൂന്നു തൈക്കൽ ചന്ദ്രനെ (63) ആണ് രക്ഷപ്പെടുത്തിയത്.

ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ്‌ റിട്ട. ജോയിന്റെ ഡയറക്ടറായ ചന്ദ്രൻ വീട്ടുമുറ്റത്തെ 20 അടി താഴ്ചയുള്ള കിണറ്റിൽവീണ ഉടുമ്പിനെ രക്ഷിക്കാനിറങ്ങിയതാണ്. കിണറ്റിൽ അകപ്പെട്ട ചന്ദ്രന്റെ കരച്ചിൽകേട്ട് ഓടിയെത്തിയ സുഹൃത്ത് അജയനാണ് തൃപ്പൂണിത്തുറ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.

സ്ഥലത്തെത്തിയ സേനാംഗങ്ങൾ നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്താൽ ചന്ദ്രനെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി.

ഫയർസ്റ്റേഷൻ ഓഫീസർ കെ വി മനോഹരൻ, അസി. സ്റ്റേഷൻ ഓഫീസർ ടി വിനുരാജ്, ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർമാരായ പി പി പ്രവീൺ കുമാർ, സി വി വിപിൻ, എം ജി ദിൻകർ, എം സി സിൻമോൻ, ഹോംഗാർഡ് എം ഷിനോദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/200999/a-trapped-man-was-rescued-while-rescuing-the-udumba-that-fell-into-the-well)