#attack | മൂവാറ്റുപുഴയിൽ എൽഡിവൈഎ‌ഫിന്റെ ഡിജെ റോഡ് ഷോയ്ക്കിടെ യുഡിഎഫിന്റെ ആക്രമണം

 #attack | മൂവാറ്റുപുഴയിൽ എൽഡിവൈഎ‌ഫിന്റെ ഡിജെ റോഡ് ഷോയ്ക്കിടെ യുഡിഎഫിന്റെ ആക്രമണം
Apr 25, 2024 09:22 AM | By Amaya M K

മൂവാറ്റുപുഴ : (piravomnews.in) മൂവാറ്റുപുഴയിൽ എൽഡിവൈഎ‌ഫിന്റെ ഡിജെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് യുവജന സംഘടനാ പ്രവർത്തകർ സംഘർഷമുണ്ടാക്കി.

എൽഡിവൈഎഫ് പ്രവർത്തകർക്ക് മർദനമേറ്റു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഇ ബി രാഹുല്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രാഹുലിന്റെ മുഖത്ത് മർദനമേറ്റ് പരിക്കുണ്ട്. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

ചൊവ്വ രാത്രി 8.30 ഓടെയാണ് സംഭവം. എൽഡിവൈഎഫ് സംഘടിപ്പിച്ച യൂത്ത് വിത്ത് ജോയ്സ് ഡിജെ റോഡ് ഷോയുടെ സമാപനയോഗം ചേരുന്ന ചാലിക്കടവ് കവലയിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് മണ്ഡലം നേതാക്കൾ ഉൾപ്പെടെ ആക്രമണം നടത്തിയത്.

മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ അജി മുണ്ടാടൻ ഉൾപ്പെടെ യുഡിഎഫ് പ്രവർത്തകർ കൊടി വീശി പാഞ്ഞടുത്തു. വാദ്യമേളങ്ങളും പാട്ടും ഡാൻസുമായി നീങ്ങിയ എൽഡിവൈഎഫ് പ്രവർത്തകർക്കിടയിൽ കയറി സംഘർഷമുണ്ടാക്കി.

ഇത് എതിർത്തവരെയാണ് ആക്രമിച്ചത്. മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഘർഷം. തുടർന്ന് ബിജിമോൾ പ്രസംഗം പൂർത്തിയാക്കിയില്ല.

മുൻകൂർ അനുമതിയോടെ നടത്തിയ എൽഡിവൈഎഫ് പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു യൂത്ത് കോൺഗ്രസിന്റെ ലക്ഷ്യമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൽഡിവൈഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

#UDF #attack during #DJ #road show of #LDYF in #Muvattupuzha

Next TV

Related Stories
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

May 4, 2024 01:21 PM

#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

മിന്നൽ മാതാ ബോട്ടിലെ നല്ല മത്സ്യം ലേലം ചെയ്ത് 31,250 രൂപയും യേശുനാഥൻ ബോട്ടിൽ നിന്ന്‌ 35,600 രൂപയും സർക്കാരിലേക്ക്...

Read More >>
#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

May 4, 2024 06:38 AM

#drivingtest | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌...

Read More >>
#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

May 4, 2024 06:35 AM

#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്....

Read More >>
Top Stories