News Section: കൂത്താട്ടുകുളം

വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു

June 12th, 2021

കൂത്താട്ടുകുളം : കണ്ടനാട് ഭദ്രാസനത്തിലെ മുത്തപ്പൻ പള്ളി എന്നറിയപ്പെടുന്ന വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു. പളളിയുടെ നേതൃത്വത്തിൽ നടക്കുന്ന കിഴകൊമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. പ്രതിസന്ധികളുടെ മധ്യേ അന്ത്യോഖ്യാ വിശ്വാസത്തിൽ കീഴിൽ ഉറച്ചു നിന്നു കൊണ്ട് ഇടവക മെത്രാപ്പോലീത്ത മോർ ഈവാനിയോസ്‌ മാത്യൂസ് തിരുമേനിയുടെ നേതൃത്വത്തിൽ സത്യാവിശ്വാസത്തെ നെഞ്ചോട് ചേർത്ത് സംരക്ഷിച്ചു മുന്നേറുന്ന ഇടവകയ...

Read More »

കോവിഡ്: കൂത്താട്ടുകുളത്ത് നിയന്ത്രണം നീട്ടി

February 22nd, 2021

കൂത്താട്ടുകുളം: ഇന്ന് ( 22-02-21) നടത്തിയ കോവിഡ് പരിശോധനകളിൽ 14 പേർക്ക് പുതുതായി കോവിഡ് സ്ഥിതീകരിച്ചു. ഇതോടെ പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27 ശതമാനം ആയി. ഇതോടെ മുൻപ് ഉത്തരവിട്ട കടകളുടെ പ്രവർത്തന സമയത്തിലെ നിയന്ത്രണം 10 ദിവസം കൂടി നീട്ടി. 22-02-21 മുതൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ കടകൾക്ക് തുറക്കാം 4 -03-21 വരെയാണ് നിയന്ത്രണം ഉണ്ടാവുക. ഹോട്ടലുകളുടെ പ്രവർത്തനം രാത്രി 10 വരെ.

Read More »

ഉച്ചയ്ക്ക് ശേഷമുള്ള ഓ പി സേവനം നിലച്ച് കൂത്താട്ടുകുളം ഗവർമെൻ്റ് ആശുപത്രി

February 15th, 2021

കൂത്താട്ടുകുളം: ഉച്ചയ്ക്ക് ശേഷമുള്ള ഓ പി സേവനം നിലച്ച് കൂത്താട്ടുകുളം ഗവർമെൻ്റ് ആശുപത്രി. ആശുപത്രിയിൽ ഉച്ചയ്ക്ക്ശേഷമുള്ള ഓ പി സേവനം ഇല്ലാതെയായിട്ട് കാലം കുറച്ചായതായി പരാതിയുമായി രോഗികൾ. കോവിഡ് വന്നതിന് ശേഷം ആശുപത്രിയിലുള്ള കിടത്തി ചികിത്സയും നിർത്തിവെച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തുടർന്ന് പല പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റും സേവനം കൂടുതലായി വേണ്ടി വന്നതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ആശുപത്രി അധികൃതരുടെ  വിശദീകരണം.

Read More »

മുവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടത്ത് കണ്ടെയ്നർ ലോറി റോഡ് സൈഡിൽ നിന്ന മരത്തിൽ ഇടിച്ച് മരം റോഡിലേക്ക് മറിഞ്ഞു

February 6th, 2021

കൂത്താട്ടുകുളം:  മുവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടത്ത് കണ്ടെയ്നർ ലോറി റോഡ് സൈഡിൽ നിന്ന മരത്തിൽ ഇടിച്ച് മരം റോഡിലേക്ക് മറിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. എറണാകുളത്ത് നിന്നും കണ്ടെയ്നറിൽ അരിയുമായി തൊടുപുഴക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. റോഡ് സൈഡിലെ പുരയിടത്തിൽ നിന്ന കൂറ്റൻ മാവിന്റെ ഒരു ശിഖരം റോഡിലേക്ക് ചാഞ്ഞു നിന്നിരുന്നു.ആ ശിഖരത്തിൽ കണ്ടെയ്നറിന്റെ മുകൾ ഭാഗം ഇടിക്കുകയായിരുന്ന.ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞു കണ്ടെയ്നറിന്റെ മുകളിലും റോഡിലുമായി വീണ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു.സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കൂത്താട്ടുക...

Read More »

കൂത്താട്ടുകുളത്ത് നഗരസഭ സ്ഥാനാർത്ഥിയുടെ ഭർത്താവ് ചാരായം വാറ്റിയത്തിന് പിടിയിൽ

November 30th, 2020

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് നഗരസഭയിലേക്ക് സ്ഥാനാർത്ഥിയായി നില്കുന്ന ആളുടെ വീടിനുള്ളിൽ ചാരായം വാറ്റിക്കൊണ്ടിരുന്നയാളെ എക്സൈസ് സംഘം പിടികൂടി. ഇടയാർ പീടികപ്പടിയ്ക്ക് സമീപം കരകുഴുപ്പിള്ളിൽ കെ.എ സ്കറിയ (57) യാണ് അറസ്റ്റിലായത്. മുൻ കോൺഗ്രസ് നേതാവ്   സ്കറിയയുടെ ഭാര്യ മേരി കൂത്താട്ടുകുളം നഗരസഭയിലെ 24-ാം ഡിവിഷനിലെ കോൺഗ്രസ് റിബൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. വീടിനുള്ളിൽ വെച്ച് ചാരായം വാറ്റുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ പിറവം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. മധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്...

Read More »

വൃദ്ധജന -വിനോദ-വിഞ്ജാന കേന്ദ്രത്തിന്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സുമിത്സുരേന്ദ്രൻ നിർവ്വഹിച്ചു

July 7th, 2020

കൂത്താട്ടുകുളം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പാലക്കുഴ,പാലനിൽക്കും തടം വൃദ്ധജന -വിനോദ-വിഞ്ജാന കേന്ദ്രത്തിന്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സുമിത്സുരേന്ദ്രൻ നിർവ്വഹിച്ചു.10 ലക്ഷം രൂപാ ചിലവഴിച്ചു കൊണ്ടാണ് ഈ പ്രദേശത്തെ വൃദ്ധരായ ജനവിഭാഗത്തിന് മാനസിക ഉല്ലാസത്തിനും, കലാ ,സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന നിലയിൽ ഒരു പൊതു ഇടം സ്ഥാപിച്ചത്.പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ്  ജോഷിസ്കറിയ,എം പി ഐ ഡയറക്റ്റർഷാജു ജേക്കബ്ബ്, ബ്ലോക്ക് വികസനകാര്...

Read More »

കൂത്താട്ടുകുളം നഗരസഭാ സ്റ്റേഡിയത്തിന്റെ നിർമാണം പുനരാരംഭിക്കാൻ നടപടികൾ തുടങ്ങി

June 30th, 2020

കൂത്താട്ടുകുളം : ദേവമാത റോഡിന് സമീപം എം.വി.ഐ.പി.യിൽനിന്ന് ഏറ്റെടുത്ത സ്ഥലത്തുള്ള കൂത്താട്ടുകുളം നഗരസഭാ സ്റ്റേഡിയത്തിന്റെ നിർമാണം പുനരാരംഭിക്കാൻ നടപടികൾ തുടങ്ങി. നേരത്തെ പിറവം ന്യൂസ് സ്റ്റേഡിയത്തിന്റെ ആവശ്യകത നാട്ടുകാരെ ഉദ്ധരിച്ച് വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു.  2015 അവസാനം 60 ലക്ഷം രൂപ ഗ്രൗണ്ട് നിർമാണത്തിനായി അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 40 ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നര വർഷത്തിലേറെയായി. ഗാലറി, ഡ്രസിങ് റൂം എന്നിവ നിർമിക്കാനാണ് രണ്ടാം ഘട്ടം ഫണ്ട് നൽകിയത്. ഗ്രൗണ്ടിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹര...

Read More »

പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തിരുമാറാടി മേഖല കമ്മറ്റി വണ്ടി കെട്ടി വലിച്ചു പ്രതിഷേധിച്ചു

June 22nd, 2020

അനുദിനം വർദ്ധിച്ചു വരുന്ന പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തിരുമാറാടി മേഖല കമ്മറ്റി 4 കേന്ദ്രങ്ങളിൽ വണ്ടി കെട്ടി വലിച്ചു പ്രതിഷേധിച്ചു. മണ്ണത്തൂരിൽ സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി സ.അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്തു. കാക്കൂരിൽ സി.പി.ഐ (എം) ലോക്കൽ കമ്മറ്റിയംഗം സ.വർഗീസ് മാണി ഉദ്ഘാടനം ചെയ്തു. ഒലിയപ്പുറത്ത് ഡി.വൈ.എഫ് ഐ മേഖല സെക്രട്ടറി സ.മനുമോഹനും തിരുമാറാടിയിൽ മേഖല പ്രസിഡൻ്റ് സ.എൽദോ ജോയിയും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങൾ സ.അരുൺ സത്യകുമാർ, സ.അമർജിത്ത് സാബു, സ.അനന്തു മോഹൻ,സ. സാജു ജോസ് ,...

Read More »

കൂത്താട്ടുകുളം പിറവം റോഡിൽ കെ.എസ്.ആർ.ടി.സി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് അപകടം

June 20th, 2020

കൂത്താട്ടുകുളം പിറവം റോഡിൽ കെ.എസ്.ആർ.ടി.സി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ചു. വടകര ലിറ്റിൽ ഫ്ലവർ സ്കൂളിനു സമീപം രാത്രി 7:30ന് ആയിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. എറണാകുളത്ത് നിന്ന് കൂത്താട്ടുകളത്തേയ്ക്ക് വന്ന പ്രൈവറ്റ് ബസ്സിൽ എതിരെ വന്ന കെ എസ് ആർ ടി സി നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. പ്രൈവറ്റ് ബസ് സൈഡിലേയ്ക്ക് വെട്ടിച്ച് മാറ്റി ബ്രേക്ക് ഇട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി. ലോക്ക്ഡൌൺ കാരണം വാഹനങ്ങളിൽ യാത്രക്കാർ കുറവായിരുന്നത് കൊണ്ട് പരുക്ക് പറ്റിയവരുടെ എണ്ണം കുറവായിരുന്നു.

Read More »

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായിയുള്ള ഏരിയാ തല ഉദ്ഘാടനം പാലക്കുഴ മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു

June 5th, 2020

കൂത്താട്ടുകുളം: സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഏരിയാ തല ഉദ്ഘാടനം പാലക്കുഴ മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ജോഷി സ്കറിയ, ലോക്കൽ സെക്രട്ടറി എം കെ ബിജു, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി കെ എ ജയ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി കേതു സോമൻ, പാലക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ കെ ജോസ് എന്നിവർ പങ്കെടുത്തു.

Read More »