ആലപുരം പാലത്തിനു സമീപം ടിപ്പർ ലോറി തൊട്ടിലേക്ക് മറിഞ്ഞു

ഇലഞ്ഞി:ആലപുരം പാലത്തിനു സമീപം തൊടിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു ടിപ്പർ ലോറി തൊട്ടിലേക്ക് മറിഞ്ഞു, ഇതിനടിയിലൂടെ പോകുന്ന വാട്ടർ പൈപ്പ് ദിവസങ്ങളായി പൊട്ടിക്കിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ.

ആദിത്യ അശോക് കുമാർ ബി-കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് കരസ്തമാക്കി

ഇലഞ്ഞി: ജനത ജംഗ്ഷനിൽ, പുളിക്കിയിൽ അശോക് കുമാർ P.G യുടെയും, പ്രീതി അശോക് കുമാറിന്റെയും മകൾ ആദിത്യ അശോക് കുമാർ ബി-കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് കരസ്തമാക്കി.

മുത്തോലപുരം വടക്കേമൂലയിൽ ഫിലോമിന(മേരി -62) നിര്യാതയായി

ഇലഞ്ഞി:മുത്തോലപുരം വടക്കേമൂലയിൽ പരേതരായ തോമസ്-ഏലിക്കുട്ടി മകൾ ഫിലോമിന(മേരി -62) നിര്യാതയായി. സഹോദരങ്ങൾ: അപ്പച്ചൻ, ജോസ്, മാമ്മച്ചൻ, ലാലി, സിസ്റ്റർ തെരെസ്. സംസ്കാരം 20.08.2021 വെള്ളിയാഴ്ച 2.30pm ന് സ്വവസതിയിൽ അരംഭിച്ചു സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തപെടുന്നതാണ്.

ജില്ലയിൽ സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നു

എറണാകുളം: സർക്കാർ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന വാതില്‍പ്പടിസേവന പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തവും സഹകരണവും തേടുകയാണ് ജില്ലാ ഭരണകൂടം. സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധതയും അനുകമ്പയുമുള്ളവരെ ഉള്‍പ്പെടുത്തി രൂപം നൽകുന്ന ജനകീയ സംവിധാനത്തിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അക്ഷയ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍...

എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു

പിറവം:പിറവം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു. അവാർഡിന് അർഹരായ വിദ്യാർത്ഥികൾ 22/ 8/ 2021 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ടി.എം.ജേക്കബ് ചാരിറ്റബിൾ & എക്സലൻസ് അവാർഡ് സൊസൈറ്റിയും, ഇലഞ്ഞി വിസാറ്റ് കോളേജുംചേർന്നാണ് അവാർഡ് നൽക...

അന്വേഷണ മികവിനുളള കേന്ദ ആഭ്യന്തര മന്ത്രിയുടെ 2021-ലെ പുരസ്ക്കാരം പെരുവ സ്വദേശി,പോലീസ് ഉദ്യോഗസ്ഥൻ ഷിന്റോ P കുര്യന്

പെരുവ: അന്വേഷണ മികവിനുളള കേന്ദ ആഭ്യന്തര മന്ത്രിയുടെ 2021-ലെ പുരസ്ക്കാരം പെരുവ സ്വദേശി,പോലീസ് ഉദ്യോഗസ്ഥൻ ഷിന്റോ P കുര്യന്. കേരളത്തിൽ നിന്ന് 9 പോലീസ് ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം ലഭിച്ചത്.പെരുവ,ശാന്തിപുരം, പഴയമ്പിള്ളിൽ റിട്ട.SI,PJ കുര്യന്റേയും, ത്രേസ്യാമ്മയുടെയും മകനാണ് ഷിന്റോ. ഷിന്റോ P കുര്യൻ ഇപ്പോൾ തൊടുപുഴ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായി ജോലി ചെയ്യ...

ഇലഞ്ഞി പരേതനായ എ.ഐ. തൊമ്മന്റെ ഭാര്യ അന്നമ്മ നിര്യതയായി

ഇലഞ്ഞി:അന്ത്യാലുങ്കൽ (വലിയ കരോട്ട്) പരേതനായ എ.ഐ. തൊമ്മന്റെ ഭാര്യ അന്നമ്മ (91) നിര്യതയായി. ശവസംസ്കാരം പിന്നീട്. മുളക്കുളം കർമ്മേൽ കുന്ന് പള്ളിയിൽ.

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ഇലഞ്ഞി:കൂത്താട്ടുകുളം ഇലഞ്ഞി റോഡിൽ മുത്തോലപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.വെളിയന്നൂർ താമരക്കാട് കോതച്ചിറപുത്തൻപുരയിൽ കെ. പി സുധാകരനാണ് (49) മരിച്ചത്.

ഇലഞ്ഞി പഞ്ചായത്തിൽ ജനുവരി 20 മുതൽ 28 വരെ കച്ചവട സ്ഥാപനങ്ങൾ വൈകീട്ട് അഞ്ചുമണിക്ക് അടക്കും

ഇലഞ്ഞി : ഇലഞ്ഞി പഞ്ചായത്തിൽ ജനുവരി 20 മുതൽ 28 വരെ കച്ചവട സ്ഥാപനങ്ങൾ വൈകീട്ട് അഞ്ചുമണി വരെമാത്രം ,കവലകളിലും,മറ്റു പൊതുയിടങ്ങളിലും ആൾ കൂട്ടം അനുവദിക്കില്ല. ഇലഞ്ഞി പഞ്ചായത്തിൽ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിൽ പകുതിയിലേറെ പേർക്ക് പോസിറ്റീവ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ആണ് കൂടുതൽ നീയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് . ഇന്നലെ നടന്ന കോവിഡ് ടെസ്റ്റിൽ 39പേർക്കാണ്...

മോനിപ്പിള്ളിയിൽ ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ  മരിച്ചു

ഇലഞ്ഞി: മോനിപ്പള്ളിയിൽ ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ  മരിച്ചു.മോനിപ്പള്ളി കവലയിൽ ആയിരുന്നു വാഹനാപകടം. ആലപുരം സ്വദേശികളായ അച്ഛനും മകനുംസഞ്ചരിച്ച ബൈക്ക് ലോറിയുടെ അടിയിൽ പെടുകയായിരുന്നു. ഒരാൾ എ[പകട സ്ഥലത്ത് തന്നെ മരിച്ചു, ഒരാളെ  ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി