ജില്ലയിൽ സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നു

എറണാകുളം: സർക്കാർ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന വാതില്‍പ്പടിസേവന പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തവും സഹകരണവും തേടുകയാണ് ജില്ലാ ഭരണകൂടം. സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധതയും അനുകമ്പയുമുള്ളവരെ ഉള്‍പ്പെടുത്തി രൂപം നൽകുന്ന ജനകീയ സംവിധാനത്തിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അക്ഷയ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍...

എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു

പിറവം:പിറവം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു. അവാർഡിന് അർഹരായ വിദ്യാർത്ഥികൾ 22/ 8/ 2021 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ടി.എം.ജേക്കബ് ചാരിറ്റബിൾ & എക്സലൻസ് അവാർഡ് സൊസൈറ്റിയും, ഇലഞ്ഞി വിസാറ്റ് കോളേജുംചേർന്നാണ് അവാർഡ് നൽക...

എടയ്ക്കാട്ടുവയലിൽ ഓണസമൃദ്ധി ചന്ത ആരംഭിച്ചു

എടയ്ക്കാട്ടുവയൽ : കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെയും എടയ്ക്കാട്ടുവയൽ സ്വാശ്രയ കർഷക സമിതിയുടെയും ആഭിമുഖ്യത്തിൽ ‘ഓണസമൃദ്ധി ചന്ത’ ആരംഭിച്ചു. എടയ്ക്കാട്ടുവയൽ കർഷക വിപണിയിൽ ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വരെയാണ് ചന്തയുടെ പ്രവർത്തനം.30 ശതമാനം സർക്കാർ സബ്‌സിഡിയോടെയാണ് പ്രവർത്തനം. സ്വാ...

സി.വി. തോമസിന്റെ ഭാര്യയും പിറവം സബ് ട്രഷറിയിലെ മുൻ ജീവനക്കാരിയുമായിരുന്ന ഏലിക്കുട്ടി എം.പി. നിര്യാതയായി

എടക്കാട്ടുവയൽ:  സ്നേഹഭവൻ(ചൂരക്കുഴിയിൽ) എടക്കാട്ടുവയൽ  സി.വി. തോമസിന്റെ ഭാര്യയും പിറവം സബ് ട്രഷറിയിലെ മുൻ ജീവനക്കാരിയുമായിരുന്ന ഏലിക്കുട്ടി എം.പി. (ആലീസ് തോമസ്) നിര്യാതയായി. 70 വയസായിരുന്നു. സംസ്കാരം കാനായിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഇന്ന്(16-08-2021) വൈകുന്നേരം 4:00 ന് നടത്തും.

വടക്കെവെട്ടിക്കുഴിയിൽ ബിജോ(38) അന്തരിച്ചു

ഏഴക്കരനാട്‌: വടക്കെവെട്ടിക്കുഴിയിൽ ബിജോ(38)അന്തരിച്ചു. ശവസംസ്കാരം 16-08 -2021 ഉച്ചയ്ക്ക് രണ്ട് മണിക്ക്‌ നെച്ചൂർ സെൻറ്  തോമസ് യാക്കോബായ പള്ളിയിൽ വെച്ച്.

ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക. സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

  പിറവം:ഡി.വൈ.എഫ്. ഐ. ആരക്കുന്നം മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ആരക്കുന്നം കവലയിൽ ഭരണഘടന സംരക്ഷിക്കുക,ഇന്ത്യയെ രക്ഷിക്കുക. എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ കമ്മിറ്റി അംഗം അനീഷ് മോഹനൻ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മെബറും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അം...

കാലവർഷ കെടുതിയിൽ   എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ വൻ കൃഷിനാശം

എടയ്ക്കാട്ടുവയൽ : കാലവർഷ കെടുതിയിൽ   എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ വൻ കൃഷിനാശം.കഴിഞ്ഞ ദിവസം വീശിയടിച്ച കനത്ത കാറ്റിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 600 ഏത്തവാഴകളും 300 ചെറുവാഴകളും 200 റബ്ബർ മരങ്ങളും ഒടിഞ്ഞും കടപുഴകിയും നശിച്ചു. 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ അറിയിച്ചു. വെള്ളക്കാട്ടുതടത്തിൽ സിനേഷിന്റെ കുല...

എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം മുതൽ വടക്ക് ട്രാൻസ്‌ഫോർമർ വരെയുള്ള ഭാഗം നവീകരിച്ച് വികസിപ്പിക്കണമെന്ന് ആവശ്യം

എടയ്ക്കാട്ടുവയൽ : എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം മുതൽ വടക്ക് ട്രാൻസ്‌ഫോർമർ വരെയുള്ള ഭാഗം നവീകരിച്ച് വികസിപ്പിക്കണമെന്ന് ആവശ്യം. ഇരുന്നൂറോളം  മീറ്റർ ദൈർഘ്യമുള്ള പൊതുമരാമത്ത് റോഡിന്റെ ഇരുവശവും പാടശേഖരങ്ങളാണ് ഇവിടെ റോഡരികിൽ വിശ്രമത്തിനായി ആളുകൾ എത്താറുണ്ട്. ഈ റോഡിന്റെ വശങ്ങൾ നവീകരിച്ച് മനോഹരമാക്കാവാൻ  ഗ്രാമപ്പഞ്ചായതിനൊ...

ചെല്ലിയാംപുറത്തു രാജുവിന്റെ ഭാര്യ ജെമിനി രാജു നിര്യാതയായി

എടക്കാട്ടുവയൽ: ചെല്ലിയാംപുറത്തു രാജുവിന്റെ ഭാര്യ ജെമിനി രാജു നിര്യാതയായി . സംസ്കാരം നാളെ(16 -07 -20) എടക്കാട്ടുവയൽ പൊതുശ്മശാനത്തിൽ 10.30ന്. രാജു ദീർഘകാലം എൻ എം എസ് ബസിലെ ജീവനക്കാരൻ ആയിരുന്നു

കെ സുരേന്ദ്രനെതിരെ കേസ്;ബിജെപി പ്രതിഷേധിച്ചു

എടക്കാട്ടുവയൽ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കള്ളക്കേസുണ്ടാക്കുന്ന എൽ ഡി എഫ് സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ബിജെപി പ്രവർത്തകർ പേപ്പതിക്കവലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ സമരം കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തംഗവുമായ എം ആശിഷ് ഉദ്ഘാടനം ചെയ്തു. സ...