ചോറ്റാനിക്കര ദേവി ക്ഷേത്രം തുറന്നു;മാനദണ്ഡ പ്രകാരം ഭക്തർക്ക് പ്രവേശനം

ചോറ്റാനിക്കര:ജീവനക്കാരെ  കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ച ചോറ്റാനിക്കര ദേവി ക്ഷേത്രം ഇന്ന് ( 2/09/21)  വൈകിട്ട് 4 മണി മുതൽ തുറന്നു. കോവിഡ് നിബന്ധന പ്രകാരം  ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശിക്കാം

പാചകവാതക വില വർധനയ്ക്കെതിരേയും സബ്സിഡി നിർത്തലാക്കിയതിനെതിരേയും കേരള മഹിളാസംഘം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി

ചോറ്റാനിക്കര: പാചകവാതക വില വർധനയ്ക്കെതിരേയും സബ്സിഡി നിർത്തലാക്കിയതിനെതിരേയും കേരള മഹിളാസംഘം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമരമുഖത്ത് അടുപ്പുകൂട്ടി പാചകം ചെയ്ത് കപ്പ പുഴുങ്ങിയതും കട്ടൻ ചായയും പ്രവർത്തകർ വിതരണം ചെയ്തു. യോഗത്തിൽ കേരള മഹിളാസംഘം ചോറ്റാനിക്കര ലോക്കൽ ...

ജില്ലയിൽ സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നു

എറണാകുളം: സർക്കാർ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന വാതില്‍പ്പടിസേവന പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തവും സഹകരണവും തേടുകയാണ് ജില്ലാ ഭരണകൂടം. സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധതയും അനുകമ്പയുമുള്ളവരെ ഉള്‍പ്പെടുത്തി രൂപം നൽകുന്ന ജനകീയ സംവിധാനത്തിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അക്ഷയ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍...

എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു

പിറവം:പിറവം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു. അവാർഡിന് അർഹരായ വിദ്യാർത്ഥികൾ 22/ 8/ 2021 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ടി.എം.ജേക്കബ് ചാരിറ്റബിൾ & എക്സലൻസ് അവാർഡ് സൊസൈറ്റിയും, ഇലഞ്ഞി വിസാറ്റ് കോളേജുംചേർന്നാണ് അവാർഡ് നൽക...

ചോറ്റാനിക്കര ടാറ്റ ആശുപത്രിയ്ക്ക് സൗജന്യമായി ആംബുലൻസ് നല്‌കി

ചോറ്റാനിക്കര: ചോറ്റാനിക്കര ടാറ്റ ആശുപത്രിയ്ക്ക് സൗജന്യമായി ആംബുലൻസ് നല്‌കി. തിരുവാണിയൂർ ആപ്റ്റിവ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ചോറ്റാനിക്കര ടാറ്റ ആശുപത്രിയ്ക്ക് സൗജന്യമായി നൽകിയ ആംബുലൻസിൻ്റെ താക്കോൽ ആപ്റ്റിവ് ജനറൽ മാനേജർ പി ആർ മനോജ് കുമാറിൽ നിന്നും ചോറ്റാനിക്കര മെഡിക്കൽ റിലീഫ് സൊസൈറ്റി സെക്രട്ടറി ചന്ദ്രശേഖരമേനോൻ ഏറ്റുവാങ്ങി, അഡ്വ.റീസ് പുത്തൻവീട്ടി...

ചോറ്റാനിക്കര ക്ഷേത്ര വികസനം ;സർവകക്ഷി യോഗം ചേർന്നു

ചോറ്റാനിക്കര : ചോറ്റാനിക്കര ടെമ്പിൾ സിറ്റി,സീതക്കുട്ടി ആനയുടെ സ്മാരക നിർമ്മാണ പ്രവർത്തനവും നടത്തുന്നതിന്  അനൂപ് ജേക്കബ് എം എൽ എ യുടെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേർന്നു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. ആർ. രാജേഷ്, വൈസ് പ്രസിഡൻറ് പുഷ്പാ പ്രദീപ്, ബ്ലോക്ക് ഗ്...

ഈ വർഷത്തെ  സദനം ദിവാകര മാരാർ സ്മാരക പുരസ്ക്കാരം സുരേന്ദ്ര മാരാർക്ക്

ചോറ്റാനിക്കര: ഈ വർഷത്തെ  സദനം ദിവാകര മാരാർ സ്മാരക പുരസ്ക്കാരം സുരേന്ദ്ര മാരാർക്ക്  ട്രസ്റ്റിന്റെ 7-ാമത് 'ദിവാകരസ്മൃതി-2021' പുരസ്കാരം മദ്ദളവാദന കലാകാരൻ ചോറ്റാനിക്കര സുരേന്ദ്ര മാരാർക്ക് ട്രസ്റ്റ് പ്രസിഡന്റ് സദനം എം.എൻ. ഹരികുമാർ നൽകി. ചോറ്റാനിക്കര പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഓമന ദിവാകര മാരാർ ഭദ്രദീപം തെളിച്ചു. കീഴൂർ മധുസൂദന കുറുപ്പ് , കലാപീ...

തിരുമാറാടി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരാമായതായി പ്രസിഡന്റ് രമ മുരളീധര കൈമൾ

തിരുമാറാടി : തിരുമാറാടി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായതായി പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ. 47.1 കോടി രൂപയുടെ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി നടപ്പാക്കാം മെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിരുമാറാടി ഗ്രാമപ്പഞ്ചായത്ത് അധികാരികൾക്ക് ഉറപ്പ് നൽകിയാതായി പ്രസിഡന്റ് പറഞ്ഞു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച മന്ത്രിയുടെ സാന്...

ചോറ്റാനിക്കരയിൽ തൂങ്ങി മരിച്ച പോലീസുകാരൻ പാമ്പാക്കുട സ്വദേശി

ചോറ്റാനിക്കര: ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലേ ഹെഡ് കോൺസ്റ്റബിൾ തൂങ്ങിമരിച്ചു. പാമ്പാക്കുട മേമ്മുറി ശിവമന്ദിരം ചന്ദ്രദേവൻ എം എസ് (47) ആണ് ഇന്ന് വെളുപ്പിന് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.ചോറ്റാനിക്കര സ്റ്റേഷനിൽ ഒരുവർഷമായി സേവനം അനുഷ്ഠിക്കുകയായിരുന്നു.  ചോറ്റാനിക്കര പാത്രകുളം റോഡിൽ പുഷ്പകത്ത് മഠം വീട്ടിൽ ചന്ദ്രശേഖരൻ ഉണ്ണിയുടെ വക വാടക വീട്ടിൽ ഭാര്യയും, ...

ഈ മൺകൂന കവർന്നത് രണ്ടുജീവൻ ;മന്ത്രിപ്പേടി അവസാനം പി ഡബ്ല്യൂ ഡി അധികൃതർ മണ്ണുമാറ്റി

ചോറ്റാനിക്കര :ഈ മൺകൂന കവർന്നത് രണ്ടുജീവൻ ;മന്ത്രിപ്പേടി അവസാനം പി ഡബ്ല്യൂ ഡി അധികൃതർ മണ്ണുമാറ്റി. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും തടസ്സമായി റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണ് ആണ് നിരവധി പരാതികൾക്ക് ഒടുവിൽ മാറ്റിയത്. ചോറ്റാനിക്കരയിൽ നിന്ന്‌ എരുവേലിക്ക് പോകുന്ന പ്രധാന പാതയുടെ ഇരുവശങ്ങളിലുമായി കൂട്ടിയിട്ടിരുന്ന മണ്ണാണ്  കാൽനടക്കാർക്കും,വാ...