Categories
headlines

വാക്ക് തർക്കത്തിനിടെ അയൽവാസിയെ  കുത്തിക്കൊന്നു

കോതമംഗലം: കോതമംഗലത്ത് വാക്ക് തർക്കത്തിനിടെ അയൽവാസിയെ  കുത്തിക്കൊന്നു. പുതുപ്പാടി പുത്തൻ പറമ്പിൽ പ്രിൻസ് പി. ജോർജ് (36) ആണ് മരിച്ചത് . പ്രതി പോലീസിൽ കീഴടങ്ങി.പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) ആണ് അറസ്റ്റിലായത്. .പാമ്പാടി വേളൂർ സ്വദേശിയായ പ്രിൻസ് പുതുപ്പാടിയിൽ വാടകക്കു താമസിച്ചു വരികയായിരു ന്നു.

ബുധനാഴ്ച രാത്രി ഒൻപതരയോടെ യാണ് സംഭവം.സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെ ന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന വിവരമെന്നു പോലീസ് പറഞ്ഞു .രാത്രി വഴിയിൽ മറ്റൊരാളുമായി സം സാരിച്ചു നിൽക്കുകയായിരുന്ന പ്രിൻസുമായി അതുവഴി വന്ന ദിലീപ് വാക്കേറ്റത്തിലേർപ്പെട്ടു.

ഇതിനിടെ പ്രിൻസിനെ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ് റോഡിൽ വീണ പ്രിൻസിനെ ദിലീപും മറ്റൊരാളും ചേർന്നാണ്കോതമംഗലം ആശുപത്രിയിൽ എത്തിച്ചത്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital