മികച്ച പ്രതികരണം നേടി മുന്നേറി ‘അമീറാ’ ; പതിനഞ്ച് ലക്ഷം രൂപയാണ് സിനിമയുടെ ബജറ്റ്

By | Wednesday June 9th, 2021

SHARE NEWS

ജന ശ്രദ്ധ നേടി ‘അമീറാ’. മലയാളത്തിലെ തന്നെ ഏറ്റവും ചെറിയ ബഡ്ജറ്റിൽ ഷൂട്ട്‌ ചെയിതു കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത സിനിമയാണ്  അമീറാ.  15 ലക്ഷം രൂപയാണ് സിനിമയുടെ ബജറ്റ്. അതിനുള്ളിൽ നിന്നു കൊണ്ടു തന്നെ അവതരണ മികവു കൊണ്ടും, പ്രതി പാധിക്കുന്ന വിഷയം കൊണ്ട് മാണ് അമീറാ ജനശ്രദ്ധ നേടുന്നത്. ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മീനാക്ഷി ഉൾപ്പടെയുള്ള താരങ്ങൾ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിൽ  അഭിനയിച്ചതെന്ന് സംവിധായകൻ റിയാസ് മുഹമ്മദ്. മീനാക്ഷിയെ കൂടാതെ കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍ തുടങ്ങിയ മുൻതിരങ്ങളാരും തന്നെ ചിത്രത്തിനു വേണ്ടി പ്രതിഫലം വാങ്ങിയില്ലെന്ന് റിയാസ് പറയുന്നു. ലോകം ഇന്നു നേരിടുന്ന മതവും അതു കൊണ്ടു മുതലെടുക്കുന്നവരുടെ ഗൂഡ ലക്ഷ്യവും തുറന്നു കാണിക്കുന്നു. ഇതരമത വിഭാഗത്തിലുള്ളവരുടെ വിവാഹവും അവരും മരണ ശേഷം അവരുടെ മക്കൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആണ് അമീറയിൽ പറഞ്ഞു പോകുന്നത് ലവ് ജിഹാദ് ന്യൂന പക്ഷ പ്രീണനം ഉൾപ്പെടെ വിഷയങ്ങളെ പറ്റി അമീറയിൽ സിനിമയുടെ ഭാഷയിൽ നിന്നു കൊണ്ട് തന്നെ പറഞ്ഞു പോകുന്നു. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ സിനിമയെ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു. ജൂൺ 4 നു ഫസ്റ്റ് ഷോസ്, ലൈം ലൈറ്റ്, സീനീയ എന്നീ ഒടിടി പ്ലാറ്റ് ഫോമുകളിൽ ആണ് റിലീസ് ചെയ്തത്. സംവിധായകനായ റിയാസ് മുഹമ്മദിന് സിനിമക്കായി  നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത പ്രതിസന്ധികൾ. ഒരു സിനിമാ നിർമാതാവിനെ കണ്ടെത്താൻ കൊച്ചിയിൽ ഓൺലൈൻ ഫുഡ് ഡെലിവറി ബോയ് ആയി റിയാസ് ജോലി ചെയ്തു. ഒടുവിൽ നിർമാതാവിനെ കണ്ടെത്തി സിനിമ ഷൂട്ട് ആരംഭിക്കാൻ തയാറായപ്പോൾ ലോക്ഡൗൺ.

ജൂലൈയിൽ സിനിമഷൂട്ട് ചെയ്യുന്നതിന്റെ തലേന്ന് അമ്മയ്ക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിൽ. ഷൂട്ടിനിടയിൽ പല തരത്തിലുള്ള പ്രതിസന്ധികൾ. കോവിഡ് മൂലം താമസസൗകര്യം ബുദ്ധിമുട്ടായപ്പോൾ ഏന്തയാറിലെ റബർപുരയിൽ താമസിച്ചത് 35 ദിവസം. എങ്കിലും വിജയകരമായി അമീറ പൂർത്തീകരിച്ചു. സിനിമയുടെ അവസാനവട്ട ജോലികൾ നടക്കുന്നതിനിടയിൽ വീണ്ടും പ്രതിസന്ധികൾ. ആരോഗ്യപ്രശ്നത്തെത്തുടർന്ന് പിതാവ് ആശുപത്രിയിലായി. പിതാവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ റിയാസിന്റെ കൈയിൽ ആകെയുള്ളത് 100 രൂപ മാത്രം!! മരുന്നു വാങ്ങിയത് മെഡിക്കൽ സ്റ്റോറിൽ ആധാർകാർഡും ഫോണും ഡ്രൈവിങ് ലൈസൻസും പണയം വച്ചിട്ട്. അച്ഛനും അമ്മയ്ക്കും വയ്യാതെ ആയതോടെ താമസം കൊച്ചിയിൽ നിന്നും കോട്ടയത്തേക്കു മാറ്റി. റിയാസിന്റെ അച്ഛൻ രണ്ട് മാസം മുമ്പ് മരണപ്പെട്ടു. അമ്മ ഗുളികകളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. സംവിധാനത്തിനിടെ അപ്രതീക്ഷിതമായി ഏറ്റെടുത്ത ഓൺലൈൻ ഫുഡ് ഡെലിവറി ജോലി ഇപ്പോഴും തുടരുകയാണ്. സിനിമ തന്നെയാണ് റിയാസിന്റെ സ്വപ്നം. അതിനായി ഏതറ്റം വരെയും പോകും. നിലനിൽപ്പിനായുള്ള ഈ ഓട്ടത്തിനിടയിലും അടുത്ത സിനിമയ്ക്കു വേണ്ടി തയാറെടുക്കുകയാണ് റിയാസ്. നിരവധി ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദിന്റെ സംവിധാനത്തിൽ ബാലതാരം മീനാക്ഷിയാണ് കേന്ദ്ര കഥാപാത്രമാകുന്നത് ജി.ഡബ്ല്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയെ കൂടാതെ സഹോദരന്‍ ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, ഉമേഷ്‌ ഉണ്ണികൃഷ്ണൻ,സുജാത ബിജു,സന്ധ്യ, മായ സജീഷ് , രാഹുൽ ഫിലിപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. അനൂപ് ആര്‍. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജാണ്. പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയൽ ജോൺസ്,കോസ്റ്റ്യൂം ടി.പി ഫര്‍ഷാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനിൽ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read