Categories
headlines

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചനക്ക് തുടക്കമായി

ചോറ്റാനിക്കര : മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച്  ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന തുടങ്ങി. ഞായറാഴച്ച കീഴ്‌ക്കാവ് ഭഗവതിക്ക്‌ സഹസ്ര നാമാർച്ചനയോടെയായിരുന്നു തുടക്കം.തുടർന്ന് ദിവസവും രാവിലെ ആറു മുതൽ 11.30 വരെയും വൈകീട്ട് നാലു മുതൽ 5.30 വരെയുമാണ്‌ ലക്ഷാർച്ചന. ദീപാരാധനയ്ക്കു ശേഷം കലശാഭിഷേകവും ഉണ്ട്.ശാസ്താവിനും ശിവനും പ്രത്യേകം ലക്ഷാർച്ചന നടത്തുന്നുണ്ട്. ഏഴ് മുതൽ 14 വരെ ചോറ്റാനിക്കര ദേവിക്ക്‌ ഋഗ്വേദ ലക്ഷാർച്ചന നടക്കും. തന്ത്രി എളവള്ളി പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. മഹോത്സവത്തിന് സമാപനം കുറിച്ച് 14-ന് സന്ധ്യക്ക്‌ ലക്ഷദീപക്കാഴ്ചയും ഉണ്ട്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital