കെഎസ്ആർടിസി ദീര്‍ഘദൂര സര്‍വീസുകൾ നാളെ മുതല്‍ ആരംഭിക്കും; ആദ്യഘട്ടം തിരക്കേറിയ റൂട്ടുകളിലേക്ക്

By | Tuesday June 8th, 2021

SHARE NEWS

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആർടിസി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സ‍ർവ്വീസുകൾ എന്നതിനാൽ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേസമയം സര്‍വീസുകള്‍  പുനരാരംഭിക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി ആരോഗ്യ വകുപ്പ്. സര്‍വീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആര്‍.ടി.സി സി എം.ഡി യോടും ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read