Categories
headlines

കേരളത്തിലെ മദ്യപരെ വെള്ളം കുടിപ്പിച്ച് ജവാൻ റം

പത്തനംതിട്ട:കേരളത്തിലെ മദ്യപരെ വെള്ളം കുടിപ്പിച്ച് ജവാൻ റം. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിറ്റ് മറിച്ച് വിറ്റ് ,പകരം തുല്യ അളവിൽ വെള്ളം ചേർത്ത് ആരുന്നു മദ്യ നിർമ്മാണം.  വര്‍ഷങ്ങളായി ഈ തട്ടിപ്പു തുടരുകയാണെന്നാണ് എക്‌സൈസ് സംഘത്തിനു ലഭിച്ച വിവരം. വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം വെള്ളം ചേര്‍ത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ  അളവില്‍ വന്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തി.
ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ ജനറന്‍ മാനനേജര്‍ അലക്സ് പി ഏബ്രാഹാമിന്റെ നേതൃത്വത്തിലാണ് ഇവിടെ ക്രമക്കേട് നടത്തിയിരിക്കുന്നത്. അലക്സിനെ കൂടാതെ മാനേജര്‍ യു ഹാഷിം,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗിരീഷ്, മേഖാ മുരളി എന്നിവരടക്കം ഏഴുപേരെയാണ് പ്രതി ചേര്‍ക്കപ്പട്ടിരിക്കുന്നത്. ജനറല്‍ മാനജേരായ അലക്സ് പി ഏബ്രാഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ബന്ധുവാണെന്നാണ് ലഭിക്കുന്ന വിവരം.
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലാണ് ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നത്. ഇതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു.  ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു.
ഇതേത്തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തി കടന്നപ്പോള്‍മുതല്‍ വാഹനങ്ങള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വേ ബ്രിഡ്ജില്‍ ടാങ്കര്‍ലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗല്‍ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം. മുന്‍പ് ഇതിനു പകരം വെള്ളം ചേര്‍ത്തെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം  പിടികൂടിയ ഇവിടുത്തെ ജീവനക്കാരന് അരുണ്‍ കുമാറാണ് ക്രമക്കേടില്‍ ഉന്നതര്‍ക്കുളള പങ്ക് അന്വേഷണ സംഘത്തിന് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ജനറല്‍ മാനേജര്‍ അടക്കം 7 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്.  മദ്യനിര്‍മാണത്തിനായി സര്‍ക്കാരിന്റെ ഡിസ്റ്റിലറിയിലേക്കു കൊണ്ടു വന്ന സ്പിരിറ്റിന്റെ അളവില്‍ തിരിമറി നടക്കുന്നതായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital