ഹെൽമെറ്റിനുള്ളിൽ ഇലക്ട്രോണിക് ഉപകരണം; ബോംബെന്ന് കരുതി പരിഭ്രാന്തി

ഹെൽമെറ്റിനുള്ളിൽ ഇലക്ട്രോണിക് ഉപകരണം; ബോംബെന്ന് കരുതി പരിഭ്രാന്തി
Dec 20, 2024 09:11 AM | By mahesh piravom

കൊച്ചി.... (piravomnews.in)എറണാകുളം കാക്കനാട് ഇൻഫോപാക്കിനടുത്ത് ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവം ജനങ്ങളെ പരിഭ്രാന്തരാക്കുകയായിരുന്നു ലക്ഷ്യമെന്ന് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹെൽമറ്റ്‌ ആരെങ്കിലും മറന്നു വച്ചതാണോ എന്നും പരിശോധിക്കുമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സ്ഥലത്ത് രാവിലെയും പൊലീസ് പരിശോധന നടന്നു. ഹെൽമറ്റിന് അകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം. ഉപകരണം കണ്ടെത്തിയത് ഹോട്ടൽ മുൻവശത്താണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്.

ഇന്നലെ രാത്രി 11ഓടെയാണ് ഹോട്ടലിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളിൽ ഇലക്ട്രോണിക് ഡിവൈസും കണ്ടെത്തിയത്. ബൈക്കിന്‍റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്‍റെതല്ലെന്ന് പറഞ്ഞ് കടയുടമയുടെ സമീപമെത്തുകയായിരുന്നു. കടയുടമയും ഇത് തന്‍റെതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി.തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെതി ഇലക്ട്രോണിക് ഡിവൈസ് നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയതെന്നും പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ജനങ്ങളെ ബോംബ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തിയിലാഴ്ത്തുന്നതിനായി ആരെങ്കിലും ചെയ്തതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Electronic device inside the helmet; Panicked thinking it was a bomb

Next TV

Related Stories
കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Dec 19, 2024 06:49 PM

കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കാക്കനാട് മേഖലയില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ...

Read More >>
എറണാകുളം  ഉദയംപേരൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു; ഒഴിവായത് വൻദുരന്തം

Dec 19, 2024 12:59 PM

എറണാകുളം ഉദയംപേരൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു; ഒഴിവായത് വൻദുരന്തം

സ്കൂൾ കെട്ടിടം തകർന്നുവീണു. 100 വർഷം പഴക്കമുള്ള കണ്ടനാട് ജെബി സ്കൂളിന്റെ കെട്ടിടമാണ് തകർന്നു...

Read More >>
അതിരപ്പിള്ളി വനത്തിൽ ദമ്പതിമാർക്ക് വെട്ടേറ്റു, ഭർത്താവ് മരിച്ചു

Dec 18, 2024 10:04 PM

അതിരപ്പിള്ളി വനത്തിൽ ദമ്പതിമാർക്ക് വെട്ടേറ്റു, ഭർത്താവ് മരിച്ചു

രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം നഗറില്‍ ചന്ദ്രമണിയെ പൊലീസ് അറസ്റ്റ്...

Read More >>
നവവരൻ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്.

Dec 18, 2024 04:25 PM

നവവരൻ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്.

ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെന്ററിൽ...

Read More >>
#arrest | മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ

Dec 18, 2024 12:34 PM

#arrest | മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ

കടവന്ത്ര താഴയിൽ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് യുവതി മുക്കുപണ്ടം...

Read More >>
#fire | ആലുവയിൽ തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Dec 18, 2024 09:54 AM

#fire | ആലുവയിൽ തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആലുവ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി...

Read More >>
Top Stories










GCC News