കൊച്ചി.... അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്പതിമാര്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സത്യന്‍ മരിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം നഗറില്‍ ചന്ദ്രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണന്‍കുഴി വടാപ്പാറയില്‍ വച്ചാണ് സംഭവം. ചന്ദ്രമണി, സത്യന്‍, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവര്‍ ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ സത്യനും ചന്ദ്രമണിയും തമ്മില്‍ മദ്യപിച്ചുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്
A couple was hacked in the Athirappily forest, the husband died