കൊച്ചി....(piravomnews.in) കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കാക്കനാട് മേഖലയില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറിയില്‍ ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവരികയായിരുന്നു. അതിനിടെ ഡ്രൈവര്‍ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെടുകയായിരുന്നു
A lorry driver met a tragic end during the construction of Kakanad Metro