കണ്ണൂർ: ഉളിക്കല്‍ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകള്‍ കണ്ടെടുത്തു. കക്കുവപ്പറമ്പില്‍ ഗിരീഷിന്റെ വീടിൻറെ ടെറസില്‍ നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിളിച്ചത്. പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചില്‍ നടത്തിയപ്പോഴാണ് ടെറസില്‍ സൂക്ഷിച്ച ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തിയത്.
Ice cream bombs were recovered from the terrace of the house