കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ നില അതീവ ഗുരുതരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഹൃദയസ്തംഭനമുണ്ടായെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി അറിയിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി ചികിത്സയിലാണ്.
MT Vasudevan Nair's condition is critical.