കട്ടപ്പന നഗരത്തിൽ ഒരു മണി മുതൽ ബി ജെ പി - കോൺഗ്രസ് - വ്യാപാരി വ്യവസായി സംയുക്ത ഹർത്താൻ.

കട്ടപ്പന നഗരത്തിൽ ഒരു മണി മുതൽ ബി ജെ പി - കോൺഗ്രസ് - വ്യാപാരി വ്യവസായി സംയുക്ത ഹർത്താൻ.
Dec 20, 2024 01:02 PM | By Jobin PJ

ഇടുക്കി: ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ കനത്ത പ്രതിഷേധം. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് സാബു എന്ന നിക്ഷേപകനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ സമരക്കാർ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ്. ബാങ്ക് പ്രസിഡന്‍റിനെയടക്കം അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ സമരക്കാർ നഗരത്തിൽ ഹർത്താലും പ്രഖ്യാപിച്ചു. കട്ടപ്പന നഗരത്തിൽ ഒരു മണി മുതൽ ഹർത്താൻ പ്രഖ്യാപിച്ചു. ബി ജെ പി - കോൺഗ്രസ് - വ്യാപാരി വ്യവസായി സംയുക്ത ഹർത്താലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആർ ഡി ഒ സ്ഥലത്തെത്താതെ മൃതദേഹം വിട്ടു നൽകില്ലെന്നും ബാങ്ക് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാർ. കട്ടപ്പന സി ഐയുമായുള്ള ചർച്ചയിൽ മേഖലയുടെ ചുമതല വഹിക്കുന്ന പീരുമേട് ഡി വൈ എസ് പി സ്ഥലത്തെത്താമെന്ന് പറഞ്ഞെങ്കിലും സമരക്കാർ തൃപ്തരായില്ല. സ്ഥലത്ത് ഇപ്പോഴും വൻ പ്രതിഷേധം തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.

BJP-Congress-trader businessman Samyukta Hartan from one o'clock in Kattapana city.

Next TV

Related Stories
#Streetdogattack | തെരുവുനായ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു.

Dec 20, 2024 06:01 PM

#Streetdogattack | തെരുവുനായ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു.

അഞ്ചാം ക്ലാസുകാരിയായ ഇതര സംസ്ഥാനക്കാരിക്ക് ഉൾപ്പെടെയാണ് തെരുവുനായയുടെ...

Read More >>
തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു.

Dec 20, 2024 05:36 PM

തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു.

വണ്മെന്റ് എൻജിനിയറിങ്ങ് കോളേജിലെ നാലാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ്...

Read More >>
ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

Dec 20, 2024 05:28 PM

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

ഒരു കുട്ടി അടക്കം ആറുപേർ കാറിൽ ഉണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ...

Read More >>
നാലര വയസുകാരന്‍ ഷെഫീഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷയും പിഴയും ശിക്ഷ.

Dec 20, 2024 04:39 PM

നാലര വയസുകാരന്‍ ഷെഫീഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷയും പിഴയും ശിക്ഷ.

കുട്ടിക്ക് തനിച്ചുണ്ടാക്കാന്‍ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്....

Read More >>
കോതമംഗലത്ത് ആറു വയസ്സുകാരി മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം;  കൊലപ്പെടുത്തിയത് രണ്ടാനമ്മ.

Dec 20, 2024 01:58 PM

കോതമംഗലത്ത് ആറു വയസ്സുകാരി മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; കൊലപ്പെടുത്തിയത് രണ്ടാനമ്മ.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്....

Read More >>
കാക്കനാടില്‍ കവറില്‍ നിന്ന് ലഭിച്ച വ്യാജ ബോംബില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Dec 20, 2024 01:36 PM

കാക്കനാടില്‍ കവറില്‍ നിന്ന് ലഭിച്ച വ്യാജ ബോംബില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഉപകരണത്തില്‍ നിന്നുള്ള ബീപ്പ് ശബ്ദം ഉയര്‍ന്നതോടെയാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായത്...

Read More >>
Top Stories

News Roundup