കുമരകം : അന്ധവിശ്വാസങ്ങൾക്കും, മദ്യത്തിനും പുകയിലക്കുമെതിരെ ബോധവൽക്കരണം നടത്താൻ വേണ്ടി സ്വന്തം മാജിക്കുമായി വേദികൾ കീഴടക്കുകയാണ് രാധാകൃഷ്ണൻ എന്ന 60 വയസ്സുകാരൻ. കുമരകം ബോട്ട് ജെട്ടിക്ക് സമീപം അക്വാ മാജിക് അക്വേറിയം നടത്തുകയാണ് രാധാകൃഷ്ണൻ. വഴിതെറ്റിപ്പോകുന്ന യുവതലമുറയ്ക്കു പുകയിലയുടെ ദോഷവശങ്ങൾ കാണിക്കുകയും, അന്ധവിശ്വാസത്തിൽ അടിപ്പെട്ട് പോയ സമൂഹത്തിന് മോചനം ഉണ്ടാകാൻ വേണ്ടിയുള്ള മാജിക്കുകളും പൊതുജന സമക്ഷം കാണിക്കുകയാണ് ഈ കുമരകം സ്വദേശി.
കുമരകത്തിന് അഭിമാനം ആയി മാറിയിരിക്കുന്ന ഇദ്ദേഹത്തെ കാണാൻ..ഇദ്ദേഹത്തിന്റെ മാജിക് കാണാൻ നിരവധി പേരാണ് എത്തിച്ചേരുന്നത്. ഫേസ്ബുക്കിലെ വയറൽ താരം കൂടിയാണ് രാധാകൃഷ്ണൻ..
Kumarakam's own magic guy fights addiction with magic.