കൊച്ചി: (piravomnews.in) തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. എറണാകുളം ആലുവ പട്ടേരിപ്പുറം സ്വദേശി കാഞ്ചനയാണ് (54) മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് കാഞ്ചനയെ വീട്ടിൽ വച്ച് തീപൊളളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആലുവ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മരണമൊഴിയെടുത്തു.
A #woman who was #undergoing #treatment #died in #Aluva due to #fire