അമ്പലപ്പുഴ: സർക്കാർ മദ്യശാലയിൽ നിന്ന് മദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തകഴി പഞ്ചായത്ത് 13-ാം വാർഡ് കൻ കോളിൽ ഹരികൃഷ്ണൻ (36), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വെണ്ണല പറമ്പ് പത്മകുമാർ (പപ്പൻ - 38) എന്നിവരെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങാനെന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ് ഔട്ട്‌ലെറ്റിലെത്തിയ പ്രതികൾ 7500 രൂപ വിലവരുന്ന 9 കുപ്പി മദ്യം മോഷ്ടിച്ചു കടന്നു കളകയുയായിരുന്നു.
കഴിഞ്ഞ നവംബർ 13 നായിരുന്നു കേസിന് ആസ്പദമായ സംഭവം. അമ്പലപ്പുഴ എസ് ഐ അനീഷ് കെ ദാസിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ വിനിൽ എം കെ, ബിബിൻദാസ്, ജോസഫ് ജോയി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Accused who stole 9 bottles of liquor worth Rs 7500 from government liquor shop arrested.