രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങിയ മകൾ രാവിലെ വിളിച്ചിട്ട് എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പോലീസിന് രാവിലെ നൽകിയ മറുപടി. ഇൻക്വസ്റ്റിൽ കുട്ടിയുടെ ശരീരത്തിൽ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്. പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കുഞ്ഞിനെ കഴുത്തുെ ഞെരിച്ചു കൊലപ്പെടുത്തിയെന്ന്
അനിസ പോലീസിനോട് സമ്മതിച്ചു. ഇന്നലെ രാത്രി അജാസ് ഖാൻ വീട്ടിൽ നിന്നും പുറത്തുപോയപ്പോഴാണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം.
Six-year-old girl found dead in Kothamangalam murder; She was killed by her stepmother.