എറണാകുളം: ഉദയംപേരൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. 100 വർഷം പഴക്കമുള്ള കണ്ടനാട് ജെബി സ്കൂളിന്റെ കെട്ടിടമാണ് തകർന്നു വീണത്. ഇവിടെ 3 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുമുണ്ട്. കുട്ടികളെത്തുന്നതിന് മുമ്പുള്ള അപകടമായതിനാൽ വൻദുരന്തമാണ് ഒഴിവായത്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാകെ നിലംപൊത്തിയിരിക്കുകയാണ്. ഒൻപതരയോടെയാണ് സംഭവം നടന്നത്. കുട്ടികൾ എത്തുന്നത് 10 മണിയോടെയാണ് അതുകൊണ്ട് തന്നെ വൻ ദുരന്തമാണ് ഒഴിവായത്.
School building collapsed in Ernakulam Udayamperur; What was avoided was a disaster