കൊച്ചി: (piravomnews.in) മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിനി റിയ മേരി ജോൺസണെയാണ് (23) എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.
കടവന്ത്ര താഴയിൽ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് യുവതി മുക്കുപണ്ടം പണയംവെച്ചത്. യുവതിക്കെതിരെ എറണാകുളം, തൃക്കാക്കര പൊലീസ് സ്റ്റേഷനിലും മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയതിന് കേസുണ്ട്.
#Woman #arrested for #extorting #money by #pawning three #properties