പാലക്കാട്: (piravomnews.in) തേൻ എടുക്കാൻ പോയി കാണാതായ കരുവാര ഉന്നതിയിലെ മണികണ്‌ഠൻ്റെ (24) മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് മണ്ണാർക്കാട് കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിനു സമീപം തിങ്കളാഴ്ചയായിരുന്നു മണികണ്ഠനെ വെള്ളച്ചാട്ടത്തില്‍ കാണാതായത്.
അഗ്നിരക്ഷാസേനയും ആറംഗ സ്കൂബ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ ആറ്റില വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Body of young man who went missing in waterfall to collect honey found
