അരൂർ : (piravomnews.in) കളഞ്ഞുകിട്ടിയ 2.5 പവൻ സ്വർണ ചെയിൻ തിരികെ ഏൽപിച്ചു ഗ്യാസ് ഏജൻസി ജീവനക്കാരൻ. പുത്തൻകാവ് സ്വദേശി മധുവും മകനും ബൈക്കിൽ കഴിഞ്ഞ ദിവസം ജോലിക്കു പോകുന്നത് വഴിയാണ് പെരുമ്പടപ്പ് പാലത്തിൽ നിന്നു സ്വർണാഭരണം ലഭിച്ചത്.

ജോലിക്കു പോകുന്ന തിരക്കിലായിരുന്നതിനാൽ സ്വർണചെയിൻ പോക്കറ്റിലിട്ടു. പിന്നീട് ഇക്കാര്യം മറന്നു പോയി. പിറ്റേദിവസം ഷർട്ട് അലക്കുന്നതിനായി എടുത്തപ്പോഴാണ് ചെയ്നിന്റെ കാര്യം ഓർത്തത്. പരിശോധനയിൽ സ്വർണമാണെന്ന് മനസ്സിലായതോടെ മധു സുഹൃത്തായ നാലുകുളങ്ങര ക്ഷേത്രത്തിലെ ജീവനക്കാരാനായ അനിൽകുമാറിനെ അറിയിച്ചു.
ഈ സമയം ചെയിൻ നഷ്ടപ്പെട്ട പെരുമ്പടപ്പ് ക്ഷേത്രത്തിലെ ശാന്തിയായ സനൽ സമൂഹ മാധ്യമത്തിലിടുകയും യാദൃശ്ചികമായി സമൂഹമാധ്യമത്തിൽ ചെയിൻ നഷ്ടപ്പെട്ടതായി കണ്ട ഫോൺ നമ്പറിലേക്ക് വിളിക്കുകയും ആളെ കണ്ടെത്തുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ ഉടമക്ക് മധുവും മകനും ചേർന്ന് ചെയിൻ തിരികെ നൽകി.
Gas agency employee returns 2.5-pound gold chain he lost
