ആലുവ : (piravomnews.in) സമൂഹമാധ്യമങ്ങളിൽ നിന്നു സ്ത്രീകളുടെ ചിത്രമെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ എടത്തല പുഷ്പനഗർ മുള്ളൻകുഴി മാങ്ങാപ്പറമ്പിൽ അൻസിഫ് ഷൈൻ (18) പൊലീസിന്റെ പിടിയിലായി.
പലരും പരാതി നൽകിയിട്ടും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് അറസ്റ്റ് വൈകിയതു വിവാദമായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.
18-year-old arrested for morphing women's images
