കാക്കനാട് : (piravomnews.in) തൃക്കാക്കര നഗരസഭ നടത്തിയ ഓണാഘോഷപരിപാടികളുടെ പേരിൽ വൻ ഫണ്ട് വെട്ടിപ്പ് നടത്തിയതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തി.

2023ലെ ഓണാഘോഷപരിപാടികളിലാണ് തട്ടിപ്പ് അരങ്ങേറിയത്. വെള്ളക്കടലാസിൽ ഒരേ കൈപടയിൽ വ്യാജ വൗച്ചർ തയ്യാറാക്കിയാണ് പണംതട്ടിയത്. 22,25,000 രൂപ വിവിധ സബ് കമ്മിറ്റികൾക്കായി നഗരസഭ മുൻകൂറായി നൽകി. ഈ കമ്മിറ്റികൾ പലർക്കായി കൈമാറിയ പണത്തിന്റെ കൈപ്പറ്റുരസീതുകളാണ് വെള്ള പേപ്പറിൽ ഒരേ കൈപ്പടയിൽ കാണപ്പെട്ടത്.
ഘോഷയാത്ര കമ്മിറ്റി 8,00,000 രൂപയും പ്രോഗ്രാം കമ്മിറ്റി 7,25,000 രൂപയും സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കമ്മിറ്റി 7,25,000 രൂപയും സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കമ്മിറ്റി 6,00,000 രൂപയും പലതവണകളായി ചെലവഴിച്ചിട്ടുണ്ട്.
Discovery of lakhs of rupees being embezzled under the guise of Onam celebrations
