അങ്കമാലി : (piravomnews.in) കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് 14–ാം ബ്ലോക്കിൽ കാട്ടുപന്നിക്കൂട്ടം കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് ദമ്പതികൾക്കു പരുക്കേറ്റു.

ഇന്നലെ രാവിലെ 6.15നായിരുന്നു അപകടം. ചുള്ളി ചീനഞ്ചിറ കേക്കാടത്ത് കെ.എ.കുഞ്ഞുമോൻ (59), ഭാര്യ സുമ (52) എന്നിവർക്കാണു പരുക്കേറ്റത്. സുമയെ എഫ് ഡിവിഷനിൽ ജോലിക്കു കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് അപകടം. പ്ലാന്റേഷൻ നിവാസികൾ ബൈക്ക് യാത്രയ്ക്കിടെ കാട്ടാനയുടെ മുന്നിലും പെടാറുണ്ട്.
തലനാരിഴയ്ക്കാണു രക്ഷപ്പെടാറുള്ളത്. ജീവഭയമുള്ളതിനാൽ കുറച്ചുദിവസങ്ങളിലായി സുമ ബസിലാണു ജോലിക്കു പോയിരുന്നത്. ഇന്നലെ ബസ് കിട്ടാത്തതിനാലാണു യാത്ര ബൈക്കിലാക്കിയത്. പരുക്കേറ്റ ഇരുവരെയും ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുമോന്റെ തലയ്ക്കും തോളിലും പരുക്കേറ്റിട്ടുണ്ട്.
A herd of wild boars jumped across; couple injured after bike overturned
