കളമശേരി : (piravomnews.in) സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പയ്യപ്പിള്ളി ബാലന് സ്മാരകമായി ഏലൂർ മഞ്ഞുമ്മലിലെ അയ്യങ്കുളം സാംസ്കാരികകേന്ദ്രം.

ഏലൂർ നഗരസഭ നിർമിച്ച സാംസ്‌കാരികകേന്ദ്രം ചൊവ്വ വൈകിട്ട് ആറിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള മുഖ്യാതിഥിയാകും.
നഗരസഭാ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനാകും. ഏലൂർ നിവാസികളുടെ സാഹിത്യ കലാസാംസ്കാരിക അഭിരുചികൾക്കായി പൊതു ഇടമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ഞുമ്മലിൽ അയ്യങ്കുളത്തിന് ചേർന്ന് സാംസ്കാരികകേന്ദ്രം ഒരു ക്കുന്നത്. പ്രദേശവാസികളുടെ കാൽനൂറ്റാണ്ടായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാർഥ്യമാക്കുന്നതെന്ന് നഗരസഭാ ചെയർമാൻ എ ഡി സുജിൽ പറഞ്ഞു.
Ayyankulam Cultural Center to be inaugurated tomorrow
