കളമശേരി : (piravomnews.in) നഗരസഭയിൽ 42 വാർഡുകളിലായി ‘സേഫ് കൊച്ചി’ പദ്ധതിയുടെ കീഴിൽ സ്ഥാപിച്ച ക്യാമറകൾ പ്രവർത്തന ക്ഷമമല്ലെന്നു കൗൺസിലർമാർ.

നഗരസഭാ ഓഫിസിൽ സ്ഥാപിച്ച കൺട്രോൾ റൂം പ്രവർത്തിപ്പിക്കാൻ നഗരസഭയിൽ സാങ്കേതിക വിദഗ്ധരില്ല. കൺട്രോൾ റൂമിന്റെ പ്രവർത്തനം സംബന്ധിച്ച സാങ്കേതിക വിജ്ഞാനം ക്യാമറകൾ സ്ഥാപിച്ച കരാറുകാർ കൈമാറിയിട്ടില്ല. 84 ക്യാമറകളുടെയും പണം കരാറുകാരനു തിടുക്കത്തിൽ നൽകുകയും ചെയ്തു.
ഇതു സംബന്ധിച്ചു നഗരസഭാ കൗൺസിലെടുത്ത തീരുമാനങ്ങൾ പാലിക്കാതെയാണു പണം നൽകിയതെന്നു കാണിച്ചു ബിജെപി കൗൺസിലർ പ്രമോദ് തൃക്കാക്കര വിയോജിപ്പ് രേഖപ്പെടുത്തി. ഇതു സംബന്ധിച്ച രേഖകൾ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭാ ഓഫിസിലെ കൺട്രോൾ റൂം ആർക്കും കയറിച്ചെല്ലാവുന്ന വിധത്തിൽ തുറന്നുകിടക്കുകയാണ്.
ക്യാമറകൾക്കു ചുവട്ടിൽ മാലിന്യം വലിച്ചെറിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പ്രതിപക്ഷനേതാവ് കെ.കെ.ശശി കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
ക്യാമറകളെ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്ന ഉറപ്പും പാലിച്ചിട്ടില്ലെന്നു കൗൺസിലർമാർ ചൂണ്ടിക്കാട്ടി.ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്നവരെ ക്യാമറകളുടെ സഹായത്തോടെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നു ഉദ്യോഗസ്ഥരും അറിയിച്ചു.
All the assurances have gone to waste; Complaints that the cameras in Kalamassery are not capturing images
