കൊച്ചി : (piravomnewa.in) ഇന്ത്യയുടെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ ‘ലൊക്കേഷൻ’ തേടി നാവിക സേനാ ആസ്ഥാനത്തേക്ക് വിളിച്ചയാൾ അറസ്റ്റിൽ.

കോഴിക്കോട് വെള്ളയിൽ ഗാന്ധി റോഡ് സ്വദേശി മുജീബ് റഹ്മാനാണു(32)പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു രാഘവനാണെന്നു പറഞ്ഞു കൊച്ചി നേവൽ ബേസിലേക്കാണു മുജീബ് റഹ്മാൻ കഴിഞ്ഞ ദിവസം ഫോൺ ചെയ്തത്. വെള്ളിയാഴ്ചയാണു ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തേക്കു ഫോൺ കോൾ വന്നത്.
ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ എത്തിയ ഫോൺ കോൾ നാവികസേന ഗൗരവമായെടുത്തു. രാത്രി തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്ത ഹാർബർ പൊലീസ് മുജീബിനെ തിരഞ്ഞ് ഇറങ്ങുകയായിരുന്നു.
മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ കോക്കോട് ഗാന്ധി റോഡ് ഭാഗത്താണെന്നു മനസ്സിലായി. തുടർന്ന് പൊലീസ് ആവശ്യപ്പെട്ട പ്രകാരം മുജീബ് റഹ്മാൻ ഞായറാഴ്ച രാത്രി വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. എലത്തൂരിനു സമീപം സഹോദരി വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു മുജീബ് റഹ്മാൻ.
Man arrested for asking Vikrant's 'location'
