ആലുവ : (piravomnews.in) ആലുവ നഗരസഭ മൂന്നാംവാർഡിൽ തോട്ടക്കാട്ടുകര ജിസിഡിഎ റോഡിൽ അമൃത് പദ്ധതിപ്രകാരം 10 ലക്ഷം രൂപ ചെലവിൽ നടക്കുന്ന മേട്ടുക്കടവ് പുനരുദ്ധാരണം കോൺഗ്രസുകരുടെ അനാവശ്യപ്രതിഷേധത്തെ തുടർന്ന് അനിശ്ചിതത്വത്തിൽ.
കൗൺസിലർ വി എൻ സുനീഷിന്റെ നേതൃത്വത്തിൽ അതിവേഗം നിർമാണം നടത്തുന്നതിനിടയിലാണ് കോൺഗ്രസ് പ്രവർത്തകർ പദ്ധതി തടസ്സപ്പെടുത്തിയത്.
കടവിലേക്ക് ഇറങ്ങുന്ന പടികളും ചുറ്റുപാടും വൃത്തിയാക്കി പൊതുജനങ്ങൾക്ക് വന്നിക്കാനും കലാസാംസ്കാരിക പരിപാടികൾക്കുമായി ഓപ്പൺ സ്റ്റേജ് ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് നവീകരണം നടക്കുന്നത്.വർഷങ്ങൾക്കുമുമ്പ് പറവൂർ ഭാഗത്തേക്കുള്ള കുടിവെള്ളപദ്ധതിക്കായി പൊളിച്ച് നിരവധിതവണ അറ്റകുറ്റപ്പണി ചെയ്തെങ്കിലും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേട്ടുക്കടവ് ഇപ്പോൾ പുനരുദ്ധാരണം നടത്തുന്നത്.
Mettukadavu renovation in limbo
