രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ
May 10, 2025 11:17 AM | By Amaya M K

കഴക്കൂട്ടം : (piravomnews.in) പ്രായപൂർത്തിയാpiravomnews.inകാത്ത രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു.

ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാർഥിനികൾക്ക് തമ്പുരാൻമുക്കിനു സമീപമുള്ള ഹോട്ടലിൽവച്ച് മദ്യം നൽകിയെന്ന് പൊലീസ് പറഞ്ഞു. അമിതമായി മദ്യം അകത്തു ചെന്ന വിദ്യാർഥിനികൾ കുഴഞ്ഞു വീണപ്പോൾ മുഖം കഴുകിക്കൊടുക്കാൻ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികളെ ഇവർതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു. മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം വിട്ട പെൺകുട്ടികളാണ് മൂന്നംഗ സംഘം ലൈംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിച്ചത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

Two female students were drugged, taken to a hotel bathroom and raped; three arrested

Next TV

Related Stories
കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

May 10, 2025 11:40 AM

കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

തലനാരിഴയ്ക്കാണു രക്ഷപ്പെടാറുള്ളത്. ജീവഭയമുള്ളതിനാൽ കുറച്ചുദിവസങ്ങളിലായി സുമ ബസിലാണു ജോലിക്കു പോയിരുന്നത്....

Read More >>
ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

May 10, 2025 11:12 AM

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ്...

Read More >>
പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

May 9, 2025 08:39 PM

പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷഫലം വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
Top Stories

News Roundup

Entertainment News