മൂവാറ്റുപുഴ : (piravomnews.in) പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് നാശം. എംസി റോഡില്‍ ഈസ്റ്റ് മാറാടിയില്‍ വണ്ടനാക്കര (കീരിമോളേൽ) എം സി ജോസഫിന്റെ വീട്ടിലെ അടുക്കളയിലെ പാചകവാതക സിലിണ്ടറാണ് വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

ഞായർ രാവിലെ ഒമ്പതരയോടെയാണ് അപകടം. വീട്ടില്‍ ആരുമില്ലായിരുന്നു.പൊട്ടിത്തെറിച്ച സിലിണ്ടര്‍ വീടിന് പുറത്തേക്ക് പതിച്ചു. വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവരുകള്‍ക്കും ഉപകരണങ്ങൾക്കും നാശമുണ്ടായി.
ഓടുകള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് മുകളിൽ ചിതറിവീണ് കേടുപറ്റി. മൂവാറ്റുപുഴ അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. ഒന്നരലക്ഷം രൂപയുടെ നാശമുണ്ടായതാണ് പ്രാഥമിക നിഗമനം.
House destroyed by cooking gas cylinder explosion
